ഏറ്റുമാനൂർ നഗരസഭയിൽ നികുതി പിരിവില്‍ പിടിച്ചുപറി; 1038 അടച്ചിരുന്ന വ്യാപാരിയിൽ നിന്ന് വാങ്ങിയത് 52,607 രൂപ; ഒടുവിൽ സംഭവിച്ചത്….!
സ്വന്തം ലേഖിക
ഏറ്റുമാനൂര്‍: ഏറ്റുമാനൂർ നഗരസഭയുടെ നികുതി കൊള്ളയിൽ വലഞ്ഞ് വ്യാപാരി.
1038 രൂപ നികുതി അടച്ചുവന്നിരുന്ന വ്യാപാരി പുരയിടത്തില്‍ ടിറ്റോ തോമസിനോട് ഏറ്റുമാനൂര്‍ നഗരസഭ ബലമായി വാങ്ങിയത് 52,607 രൂപ. വ്യാപാര ലൈസന്‍സ് പുതുക്കാന്‍ തുക അടയ്ക്കുകയല്ലാതെ മാര്‍ഗമില്ലാതിരുന്ന ടിറ്റോ പിന്നീട് നിയമ നടപടിയിലേക്കു കടക്കുന്നുവെന്നു കണ്ടപ്പോള്‍ അധികം വാങ്ങിയ തുക തിരികെ നല്കി നഗരസഭ തലയൂരുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൃത്യമായി കെട്ടിട നികുതി അടച്ചുവരുന്ന ടിറ്റോ തോമസിന് ഒൻപത് വര്‍ഷത്തെ നികുതി കുടിശികയുണ്ടെന്നു പറഞ്ഞാണ് വന്‍തുക ഈടാക്കിയത്. വിവരാവകാശ നിയമപ്രകാരം ശേഖരിച്ച രേഖകള്‍ സഹിതം നല്കിയ പരാതി അംഗീകരിക്കാതെ നിര്‍വാഹമില്ലെന്നു കണ്ടപ്പോള്‍ അധികമായി ഈടാക്കിയ തുക തിരികെ നല്‍കാമെന്നറിയിക്കുകയായിരുന്നു.
എന്നിട്ടും പല തവണ നടത്തിയ ശേഷമാണു തുകയ്ക്കുള്ള ചെക്ക് കഴിഞ്ഞദിവസം നല്‍കിയത്. ഇത്തരത്തില്‍ ഒട്ടേറെപ്പേരോടു നഗരസഭ വന്‍തുക അധികമായി വാങ്ങിയിട്ടുണ്ടെന്ന് ഏറ്റുമാനൂര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് എന്‍.പി. തോമസ് പറഞ്ഞു.