play-sharp-fill
ഇഷ്ടം പോലെ പാഞ്ഞോളൂ, പറന്നോളൂ…ഏറ്റുമാനൂരിൽ എല്ലാം പതിയും..! ഏറ്റുമാനൂർ നഗരം മുഴുവൻ ക്യാമറ നിരീക്ഷണത്തിലേക്ക്; സിസിടിവി ക്യാമറ സ്ഥാപിക്കാൻ 50 ലക്ഷം അനുവദിച്ച് മന്ത്രി വി.എൻ വാസവൻ

ഇഷ്ടം പോലെ പാഞ്ഞോളൂ, പറന്നോളൂ…ഏറ്റുമാനൂരിൽ എല്ലാം പതിയും..! ഏറ്റുമാനൂർ നഗരം മുഴുവൻ ക്യാമറ നിരീക്ഷണത്തിലേക്ക്; സിസിടിവി ക്യാമറ സ്ഥാപിക്കാൻ 50 ലക്ഷം അനുവദിച്ച് മന്ത്രി വി.എൻ വാസവൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഏറ്റുമാനൂർ നഗരത്തിൽ സി.സി.ടിവി ക്യാമറകൾ സ്ഥാപിക്കുന്നതിന് 50 ലക്ഷം രൂപ അനുവദിച്ചതായി സഹകരണ സാംസ്കാരിക രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ.

ഏറ്റുമാനൂർ ക്ഷേത്രവും , നഗരവും ക്രിസ്തുരാജ ദേവാലയവും ഉൾപ്പെടുന്ന മേഖലയിലാണ് ക്യാമറകൾ സ്ഥാപിക്കുക. നഗരം മുഴുവൻ ക്യാമറ നിരീക്ഷണത്തിൽ ആക്കുക എന്ന പദ്ധതിയുടെ ഭാഗമായിട്ടാണിതെന്ന് മന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശബരിമല ഇടത്താവളഅവലോകനയോഗത്തിലടക്കം ഈ ആവശ്യം ബഹുജനങ്ങളിൽ നിന്ന് ഉയർന്നതിനെ തുടർന്നാണ് എം.എൽ.എമാരുടെ പ്രത്യേകവികസന നിധിയിൽ നിന്ന് പ്രത്യേക ഉത്തരവിലൂടെ ഇതിനായി ഫണ്ട് അനുവദിച്ചതെന്ന് പത്രക്കുറിപ്പിൽ വ്യക്തമാക്കി