‘ഗാർഹികാതിക്രമങ്ങൾ പ്രതിരോധിക്കുക’; ജില്ലാ കൺവെൻഷൻ ജൂൺ 14ന് ഏറ്റുമാനൂർ അർച്ചന വിമൻസ് സെന്ററിൽ

Spread the love

കോട്ടയം: മെയ് 10ന് കോട്ടയത്ത് വച്ച് നടന്ന ഗാർഹികാതിക്രമ പ്രതിരോധസമിതിയുടെ സംസ്ഥാന കൺവെൻഷൻ തീരുമാനപ്രകാരം കേരളത്തിലെ 5 ജില്ലകളിൽ അടിയന്തരമായി ആക്ഷൻ കമ്മിറ്റികൾ രൂപീകരിക്കുന്നതിന്റെ ഭാഗമായി ജൂൺ 14ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 2.30 വരെ കോട്ടയം ഏറ്റുമാനൂരിൽ ഉള്ള അർച്ചന വിമൻസ് സെന്ററിൽ ജില്ലാ കൺവെൻഷൻ ചേരുന്നു.

വ്യാപകമായ ഗാർഹികാതിക്രമങ്ങളെ തുടർന്ന് സ്ത്രീകൾ തങ്ങളുടെ പെൺമക്കളെ കൂട്ടി ആത്മഹത്യ ചെയ്യുന്ന സാഹചര്യത്തിലാണ് കോട്ടയവും തെക്കൻ കേരളവും ഇന്നത്തെ നിൽക്കുന്നത്.

മാധ്യമങ്ങളിലും പോലീസ് സ്റ്റേഷനുകളിലും കോടതികളിലും റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകൾ എല്ലാം തന്നെ കുടുംബങ്ങളിലും സമൂഹത്തിലും സ്ത്രീകൾ അനുഭവിക്കുന്ന മനുഷ്യത്വരാഹിത്യത്തിന്റെയും നീതികേടിന്റെയും യഥാർത്ഥ രൂപമാണ് കാണിക്കുന്നത്. നീതിയിൽ വിശ്വസിക്കുന്ന അതിക്രമങ്ങൾ നേരിടുന്ന സ്ത്രീകൾക്ക് പിന്തുണയും നിയമപരിരക്ഷയും നൽകുന്നതിനുവേണ്ടി ആഗ്രഹിക്കുന്ന ഏവരെയും യോഗത്തിന്റെ സജീവ പങ്കാളികളാകാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group