കോട്ടയം എം. സി റോഡിൽ കാറിടിച്ച്‌ ബൈക്ക് യാത്രികന്‍ മരിച്ചു ; അപകടത്തെത്തുടർന്ന് റോഡിൽ വീണുകിടന്ന ഇയാളെ വഴിയാത്രക്കാർ തിരിഞ്ഞുനോക്കിയില്ല; ആശുപത്രിയിലെത്തിച്ചത് മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹനത്തില്‍

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: എം.സി റോഡില്‍ ഏറ്റുമാനൂര്‍ കാരിത്താസിന് സമീപം ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കോട്ടയം നട്ടാശേരി കുഴിക്കാലായില്‍ അരുണ്‍ കുമാര്‍ ജോസഫാണ് (45)മരിച്ചത്.

അപകടത്തില്‍ പരിക്കേറ്റ് റോഡില്‍ വീണു കിടന്ന അരുണിനെ മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹനത്തില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബുധനാഴ്ച രാത്രി പത്തു മണിയോടെ എം.സി റോഡില്‍ കാരിത്താസ് ആശുപത്രിയ്ക്കു സമീപമായിരുന്നു അപകടം. കോട്ടയം ഭാഗത്തു നിന്നും ഏറ്റുമാനൂര്‍ ഭാഗത്തേയ്ക്കു പോകുകയായിരുന്നു കാര്‍. എതിര്‍ ദിശയില്‍ എത്തിയ ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ വീണു കിടന്ന അരുണിനെ വഴിയാത്രക്കാര്‍ ആരും തന്നെ ആശുപത്രിയില്‍ എത്തിക്കാന്‍ തയ്യാറായില്ല.

ഈ സമയം കാരിത്താസ് ഭാഗത്ത് വാഹന പരിശോധന നടത്തുകയായിരുന്ന മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജയപ്രകാശ് ബി, അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിഷ്ണു വിജയ് എന്നിവർ ചേർന്നാണ്മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹനത്തില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്.

എങ്കിലും മരണം സംഭവിച്ചിരുന്നു. വാഹനത്തിന്റെ നമ്പര്‍ ഉപയോഗിച്ചു നടത്തിയ പരിശോധനയിലാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍.