
ഏറ്റുമാനൂരിൽ താലൂക്ക് വേണം: താലൂക്ക് യാഥാർത്ഥ്യമാക്കാൻ യു.ഡിഎഫ് പ്രതിഞ്ജാ ബന്ധം: അഡ്വ.പ്രിൻസ് ലൂക്കോസ്: കുടുംബയോഗങ്ങളിൽ പങ്കെടുത്ത് എം.എം ഹസൻ
സ്വന്തം ലേഖകൻ
ഏറ്റുമാനൂർ: ഏറ്റുമാനൂർ കേന്ദ്രീകരിച്ചു താലൂക്ക് വേണമെന്ന നാടിന്റെ ആവശ്യം യാഥാർ്ഥ്യമാക്കാൻ യു.ഡി.എഫ് പ്രതിജ്ഞാ ബന്ധമാണെന്നു നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസ്. മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ പ്രചാരണ പ്രവർത്തിനങ്ങളുടെ ഭാഗമായി ലഭിച്ച സ്വീകരണത്തിനു മറുപടി നൽകുകയായിരുന്നു അദ്ദേഹം.
ഏറ്റുനാനൂരിൽ താലൂക്ക് എന്ന നാടിന്റെ ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. എന്നാൽ, എൽ.ഡി.എഫ് സർക്കാർ ഇതിനു യാതൊരു പരിഗണനയും നൽകിയിട്ടില്ല. സാധാരണക്കാരുടെ ജനകീയ പ്രകടന പത്രിക തയ്യാറാക്കുന്ന യു.ഡി.എഫ് ഈ പ്രകടന പത്രികയിലെ ആവശ്യങ്ങൾ എല്ലാം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എൽ.ഡി.എഫ് പരാജയം ഉറപ്പാക്കിയതായി യു.ഡി.എഫ് കൺവീനർ എം.എം ഹസൻ. അതിരമ്പുഴയിൽ നടന്ന കുടുംബയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാർക്കിടയിൽ യു.ഡി.എഫ് ഒരു തരംഗമായി മാറിയിട്ടുണ്ട്. കോൺഗ്രസിന്റെ പാരമ്പര്യമുള്ള സ്ഥാനാർത്ഥിയാണ് അഡ്വ.പ്രിൻസ് ലൂക്കോസ്.
കോൺഗ്രസിന്റെയും കേരള കോൺഗ്രസിന്റെയും വോട്ടിനപ്പുറം സാധാരണക്കാരായ ജനങ്ങളാണ് ഏറ്റുമാനൂരിൽ വിജയിക്കണമെന്നു ഉറപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.