video
play-sharp-fill

ഏറ്റുമാനൂർ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ പ്രസ്താവന വിതരണം ചെയ്യാൻ വീടുകളിൽ കയറിയിറങ്ങി: ആർപ്പൂക്കര വില്ലൂന്നിയിൽ കോൺഗ്രസ് വാർഡ് പ്രസിഡന്റിന്റെ വീടിന് നേരെ മലം എറിഞ്ഞു പ്രതിഷേധം; പിന്നിൽ സി.പി.എമ്മെന്ന് ആരോപണം; വീഡിയോ ഇവിടെ കാണാം

ഏറ്റുമാനൂർ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ പ്രസ്താവന വിതരണം ചെയ്യാൻ വീടുകളിൽ കയറിയിറങ്ങി: ആർപ്പൂക്കര വില്ലൂന്നിയിൽ കോൺഗ്രസ് വാർഡ് പ്രസിഡന്റിന്റെ വീടിന് നേരെ മലം എറിഞ്ഞു പ്രതിഷേധം; പിന്നിൽ സി.പി.എമ്മെന്ന് ആരോപണം; വീഡിയോ ഇവിടെ കാണാം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസിന്റെ പ്രസ്താവന നൽകാൻ വീടുകളിൽ കയറിയിറങ്ങിയ കോൺഗ്രസ് വാർഡ് പ്രസിഡന്റിന്റെ വീടിനു നേരെ മലം എറിഞ്ഞു. വീടിന്റെ സിറ്റൗട്ടിലും, കാറിലും ഭിത്തിയിലുമെല്ലാമാണ് മലം എറിഞ്ഞു പിടിപ്പിച്ചിരിക്കുന്നത്. ആർപ്പൂക്കര വില്ലൂന്നി കളപ്പുരയ്ക്കൽ ബോബി സേവ്യറിന്റെ വീടിനു നേരെയാണ് ഞായറാഴ്ച അർദ്ധരാത്രിയ്ക്കു ശേഷം ആക്രമണം ഉണ്ടായത്.

കോൺഗ്രസിന്റെ സജീവ പ്രവർത്തകനായിരുന്നു കളപ്പുരയ്ക്കൽ ബോബി. ബോബി കഴിഞ്ഞ ദിവസം യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ പ്രചാരണത്തിന്റെ ഭാഗമായി വീടുകളിൽ കയറിയിറങ്ങി പ്രസ്താവന വിതരണം ചെയ്തിരുന്നു. കോൺഗ്രസിന്റെ ശക്തി കേന്ദ്രങ്ങളിൽ ഒന്നാണ് ആർപ്പൂക്കര. ഈ പ്രദേശത്ത് ചില പോക്കറ്റുകളിൽ സി.പി.എം പ്രവർത്തകർ കൂടുതലായുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആർപ്പൂക്കര പഞ്ചായത്തിലെ ഏഴാം വാർഡ് പ്രസിഡന്റാണ് ബോബി സേവ്യർ. ബോബി പ്രചാരണത്തിനിറങ്ങിയതിൽ പ്രദേശത്തെ ചില സി.പി.എം പ്രവർത്തകർക്ക് അസ്വസ്ഥതയുണ്ടായിരുന്നതായും പരാതി ഉയർന്നിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ആക്രമണം നടന്നതെന്നാണ് ലഭിക്കുന്ന സൂചന. കഴിഞ്ഞ രണ്ടു ദിവസങ്ങളായി ആർപ്പൂക്കര പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ യു.ഡി.എഫ് സ്ഥാനാർത്ഥ് അഡ്വ.പ്രിൻസ് ലൂക്കോസ് പ്രചാരണത്തിനായി എത്തിയിരുന്നു. ഇതേ തുടർന്നാണ് ഈ സ്ഥലങ്ങളിൽ ആക്രമണം ഉണ്ടായതെന്നാണ് സൂചന.

തിരഞ്ഞെടുപ്പിൽ പരാജയം ഉറപ്പാക്കിയ എൽ.ഡി.എഫ് അക്രമത്തിന്റെ പാതയിലേയ്ക്കു തിരിഞ്ഞിരിക്കുകയാണ് എന്നു യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസ് ആരോപിച്ചു. സി.പി.എമ്മും, എൽ.ഡി.എഫും എത്രത്തോളം അക്രമം അഴിച്ചു വിട്ടാലും സാധാരണക്കാരായ ജനങ്ങളുടെ വികാരത്തെ തിരിച്ചു വിടാനാവില്ലെന്നും യു.ഡി.എഫ് സ്ഥാനാർത്ഥി പറഞ്ഞു.