“സഹിക്കാൻ പറ്റുന്നില്ല മോനേ….! ഉമ്മൻ ചാണ്ടിയുടെ ഫ്ലെക്സിന് മുന്നിൽ പൊട്ടിക്കരയുന്ന ലോട്ടറി വിൽപ്പനക്കാരി; ഏറ്റുമാനൂർ ബസ്സ്റ്റാൻഡിൽ നിന്നും കണ്ട ഏറെ സങ്കടകരമായ കാഴ്ച്ച….!

Spread the love

കോട്ടയം: ഉമ്മൻ ചാണ്ടി മലയാളികൾക്ക് വെറുമൊരു രാഷ്ട്രീയ നേതാവോ, മുഖ്യമന്ത്രിയോ ആയിരുന്നില്ല എന്ന് വ്യക്തമാക്കുന്ന ഒരു ദൃശ്യമാണ് ഏറ്റുമാനൂർ ബസ്സ്റ്റാൻഡിൽ നിന്നും കണ്ട ഏറെ സങ്കടകരമായ കാഴ്ച്ച.

ഏറ്റുമാനൂർ ബസ്സ്റ്റാൻഡിൽ ഉമ്മൻ ചാണ്ടിക്ക് ആദരാഞ്ജലി അർപ്പിച്ച് വെച്ചിരുന്ന ഫ്ലെക്സിന് നോക്കി കണ്ണീർ വാർത്ത് വിലപിക്കുകയാണ് ലോട്ടറി വിൽപ്പനക്കാരിയായ സ്ത്രി. വികാരഭരിതയാകുന്ന സ്ത്രീ ഇടയ്ക്ക് ആ ചിത്രത്തിലേക്ക് ചുംബിക്കുന്നുണ്ട്.

വാക്കുകൾ എണ്ണി പറഞ്ഞു വിലപ്പിക്കുന്ന ആ സ്ത്രീ കണ്ടു നിൽക്കുന്നവരെയും കണ്ണീരിലാഴ്ത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സർക്കാർ ഫയലുകളിലും, മറ്റ് നിയമക്കുരുക്കുകളിലും പെട്ട് തീർപ്പാകാതെ കിടന്നിരുന്ന ഒട്ടേറെ പേരുടെ ജീവിത പ്രശ്നങ്ങൾ ഉമ്മൻ ചാണ്ടിയുടെ ഇടപെടലിലാണ് അറുതിയുണ്ടായത്.

ലോട്ടറി തൊഴിലാളിയായ ഈ സ്ത്രീയുടെ കരച്ചിൽ വ്യക്തമാക്കുന്നതും ഇങ്ങനെയൊന്നാണ്.