ഏറ്റുമാനൂർ ചൂരക്കുളങ്ങര ദേവീവിലാസം എൻഎസ്എസ്  കരയോഗത്തിന്റേയും ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയുടേയും സംയുക്ത ആഭിമുഖ്യത്തിൽ ഏപ്രിൽ 23ന് എൻഎസ്എസ് ഹാളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തുന്നു

ഏറ്റുമാനൂർ ചൂരക്കുളങ്ങര ദേവീവിലാസം എൻഎസ്എസ് കരയോഗത്തിന്റേയും ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയുടേയും സംയുക്ത ആഭിമുഖ്യത്തിൽ ഏപ്രിൽ 23ന് എൻഎസ്എസ് ഹാളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തുന്നു

സ്വന്തം ലേഖകൻ

കോട്ടയം: ഏറ്റുമാനൂർ ചൂരക്കുളങ്ങര ദേവീവിലാസം എൻ എസ് എസ് കരയോഗത്തിന്റേയും ചേർപ്പുങ്കൽ മാർ സ്ലീവ മെഡിസിറ്റിയുടേയും സംയുക്ത ആഭിമുഖ്യത്തിൽ എൻ എസ് എസ് ഹാളിൽ ഏപ്രിൽ 23 ഞായറാഴ്ച്ച രാവിലെ 9 മുതൽ 1 മണി വരെ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തുന്നു.

ജനറൽ മെഡിസിൻ, പൾമണറി മെഡിസിൻ, കാർഡിയോളജി, ഗ്യാസ്ട്രോ എൻ്റെറോളജി എന്നീ സ്പെഷ്യലിസ്റ്റ് വിഭാഗങ്ങളിലെ വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം ക്യാമ്പിൽ ഉണ്ടായിരിക്കുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബ്ലഡ് ഷുഗർ, പ്രഷർ അടക്കമുള്ള പ്രാഥമിക പരിശോധനകളും, ECG ടെസ്റ്റും ചെയ്യുവാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. തുടർ ചികിത്സകൾ ആവശ്യമെങ്കിൽ കുറഞ്ഞ നിരക്കിൽ മെഡിസിറ്റിയിൽ സൗകര്യം ഉണ്ടായിരിക്കുന്നതും 20% വരെ വിലക്കുറവിൽ മരുന്നുകൾ വാങ്ങുവാനുള്ള സൗകര്യവും ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ഉണ്ട്.

ആനുകാലിക ആരോഗ്യ പ്രശ്നങ്ങൾക്കും,
കോവിഡാനന്തര ബുദ്ധിമുട്ടുകൾക്കും ഒരു പരിഹാരമായി ഈ ക്യാമ്പ് പൊതുസമൂഹം പരമാവധി പ്രയോജനപ്പെടുത്താം.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാം
9447661056, 9447807444