ഏറ്റുമാനൂരിന് സമീപം എംസി റോഡില്‍ വാഹനങ്ങളുടെ കൂട്ടയിടി; അപകടത്തിൽപ്പെട്ടത് ആറ് വാഹനങ്ങൾ; പത്തോളം പേര്‍ക്ക് പരിക്ക്

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം: ഏറ്റുമാനൂരിന് സമീപം നൂറ്റൊന്ന് കവലയില്‍ വാഹനങ്ങളുടെ കൂട്ടയിടി.

ആറ് വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. സംഭവത്തില്‍ പത്തോളം പേര്‍ക്ക് പരിക്കുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറ്റുമാനൂരിന് സമീപം എം സി റോഡില്‍ 101 കവലയിലായിരുന്നു സംഭവം. ഒരു ടിപ്പര്‍ ലോറിയും രണ്ട് കാറുകളും രണ്ട് ബൈക്കുകളും, ഒരു ഓട്ടോറിക്ഷയും ആണ് അപകടത്തില്‍ പെട്ടത്.

ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം.
ഏറ്റുമാനൂര്‍ ഭാഗത്തേക്ക് പോയ ടിപ്പര്‍ പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോള്‍ പിന്നിലെത്തിയ വാഹനങ്ങള്‍ ഇടിക്കുകയായിരുന്നു.

പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.