കാറില്‍ മാന്തിയെന്നാരോപണം; ഏറ്റുമാനൂരിൽ അയല്‍വാസിയുടെ വെടിയേറ്റ വളര്‍ത്ത് പൂച്ചയ്ക്ക് ഗുരുതര പരിക്ക്; വെടിയുണ്ട പുറത്തെടുത്തത് മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയിലൂടെ
സ്വന്തം ലേഖകൻ
ഏറ്റുമാനൂര്‍: കോട്ടയം ഏറ്റുമാനൂരില്‍ അയല്‍വാസിയുടെ വെടിയേറ്റ് വളര്‍ത്ത് പൂച്ചയ്ക്ക് ഗുരുതര പരിക്ക്.
നീണ്ടൂര്‍ സ്വദേശികളായ തോമസ്- – മോണിക്കാ ദമ്പതികളുടെ പൂച്ചയ്ക്കാണ് വെടിയേറ്റത്. തന്റെ കാറില്‍ പൂച്ച മാന്തിയെന്നാരോപിച്ച് അയല്‍വാസി അവറാന്‍ തോക്ക് കൊണ്ട് വെടിവച്ചെന്നാണ് പരാതി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൂച്ചയുടെ വയര്‍ ഭാഗത്താണ് വെടിയേറ്റത്. മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് പൂച്ചയുടെ ശരീരത്തില്‍ നിന്ന് വെടിയുണ്ട പുറത്തെടുത്തത്.
സംഭവത്തില്‍ ഇതുവരെ പരാതിയൊന്നും കിട്ടിയിട്ടില്ലെന്ന് ഏറ്റുമാനൂര്‍ പൊലീസ് അറിയിച്ചു.
Third Eye News Live
0