video
play-sharp-fill

ഏറ്റുമാനൂരിൽ പേയ്മെൻ്റ് സീറ്റ് വിവാദം: വാസവനു വേണ്ടി എൻ.ഡി.എ ദുർബലനായ സ്ഥാനാർത്ഥിയെ നിർത്തിയെന്ന് ആക്ഷേപം: സീറ്റ് വിറ്റത് ജെ.ഡി.യു നേതാവിൻ്റെ മകന്

ഏറ്റുമാനൂരിൽ പേയ്മെൻ്റ് സീറ്റ് വിവാദം: വാസവനു വേണ്ടി എൻ.ഡി.എ ദുർബലനായ സ്ഥാനാർത്ഥിയെ നിർത്തിയെന്ന് ആക്ഷേപം: സീറ്റ് വിറ്റത് ജെ.ഡി.യു നേതാവിൻ്റെ മകന്

Spread the love

സ്വന്തം ലേഖകൻ

ഏറ്റുമാനൂർ: സി.പി.എം – ബി.ജെ.പി – ബി.ഡി.ജെ.എസ് സഖ്യം എന്ന ആരോപണം ബലപ്പെടുത്തി ഏറ്റുമാനൂരിൽ എൻ.ഡി.എയ്ക്ക് ദുർബല സ്ഥാനാർത്ഥി. ബി.ഡി.ജെ.എസിന് നൽകിയ സീറ്റിൽ പാർട്ടി അംഗം പോലുമല്ലാത്ത 25 കാരനെയാണ് എൻ.ഡി.എ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് സി.പി.എം ജില്ലാ സെക്രട്ടറിയും ഏറ്റുമാനൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുമായ വി.എൻ വാസവനുമായുള്ള ഒത്തുകളിയുടെ ഭാഗമായാണ് എന്നാണ് ലഭിക്കുന്ന സൂചന.

കഴിഞ്ഞ തവണ ഏറ്റുമാനൂരിൽ ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറിയായിരുന്ന എ.ജി തങ്കപ്പനാണ് മത്സരിച്ചിരുന്നത്. ഇവിടെ മത്സരിച്ച ഇദ്ദേഹം 27,540 വോട്ടാണ് നേടിയത്. ഈ വോട്ട് ചോരുന്നത് തങ്ങളുടെ അക്കൗണ്ടിൽ നിന്നാണ് എന്ന് സി.പി.എം തിരിച്ചറിയുന്നു. കഴിഞ്ഞ തവണ യു.ഡി.എഫിൻ്റെ റിബൽ സ്ഥാനാർത്ഥിയായി മത്സരിച്ച ജോസ് മോൻ മുണ്ടയ്ക്കൽ 3774 വോട്ട് നേടിയിരുന്നു. എന്നിട്ട് പോലും 8899 വോട്ടിൻ്റെ ലീഡ് മാത്രമാണ് ജനകീയനായ കെ.സുരേഷ് കുറുപ്പിന് നേടാനായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സാഹചര്യത്തിൽ ഭരണ വിരുദ്ധ വികാരം കൂടിയുണ്ടാകുന്ന സാഹചര്യത്തിൽ ഇവിടെ യു.ഡി.എഫ് വിജയിക്കുമെന്നാണ് ഇടത് മുന്നണിയുടെ രഹസ്യ റിപ്പോർട്ട്. ഇതേ തുടർന്നാണ് ഇപ്പോൾ സി.പി.എം ബി.ജെ.പിയുമായും ബി.ഡി.ജെ.എസുമായി രഹസ്യ സഖ്യത്തിൽ ഏർപ്പെടാൻ സി.പി.എം തീരുമാനിച്ചതിന് പിന്നിലെന്നാണ് ലഭിക്കുന്ന സൂചന.

ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥിയായി ഭരത് കൈപ്പാറേടൻ എൻ.ഡി.എ ഘടകക്ഷിയായ ജെ. ഡി. യു സംസ്ഥാന സീനിയർ വൈസ് പ്രസിഡൻ്റും മുൻ ജില്ലാ പഞ്ചായത്തംഗവുമായ ഡോ.ബിജു കൈപ്പാറേടൻ്റെ മകനാണ്. ആദ്യഘട്ടത്തിൽ ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡൻ്റ് എം.പി സെന്നിനെയാണ് മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ , എൻ.ഡി.എ ഘടകക്ഷിയായ എന്നാൽ ഏറ്റുമാനൂരിൽ ഒരു യൂണിറ്റ് പോലുമില്ലാത്ത ജെ.ഡി.യു നേതാവിന് സീറ്റ് നൽകിയതിന് പിന്നിൽ ബി.ജെ.പിയുമായി ഒരു വിഭാഗം നടത്തിയ രഹസ്യ നീക്കമാണ് എന്ന സൂചനയുണ്ട്. ഇതിൽ സി.പി.എമ്മിനുള്ളിലും എതിർപ്പ് ശക്തമായിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ തവണ കാൽ ലക്ഷത്തോളം വോട്ട് നേടിയ സാഹചര്യം ഉപേക്ഷിച്ച് സി.പി.എമ്മിന് പാർട്ടിയെ ഒറ്റിക്കൊടുത്തതിനെതിരെ ബി.ഡി.ജെ.എസിലും പ്രതിഷേധം ശക്തമാണ്.