ഭരണഘടനയെ അപമാനിച്ചതിന് അന്വേഷണം നേരിടുന്നയാൾ, മന്ത്രിസഭയിൽ നിന്നും ഒഴിവാക്കണം, സജി ചെറിയാനെതിരെ ഗവർണർക്ക് കത്ത് ; കത്ത് നൽകിയത് മന്ത്രിക്കെതിരെ അന്വേഷണമാവശ്യപ്പെട്ട് കോടതിയെ സമീപിച്ച അഡ്വ. ബൈജു നോയൽ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി : ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയ മന്ത്രി സജി ചെറിയാനെ സംസ്ഥാന മന്ത്രി സഭയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് കത്ത്. ഭരണഘടനയെ അവഹേളിച്ചതിന് സജി ചെറിയാനെതിരെ അന്വേഷണമാവശ്യപ്പെട്ട് കോടതിയെ സമീപിച്ച അഡ്വ. ബൈജു നോയൽ ആണ് കത്ത് നൽകിയത്.

ഭരണഘടനയെ അപമാനിച്ചതിന് അന്വേഷണം നേരിടുന്നയാളെ മന്ത്രിസഭയിൽ തുടരാൻ അനുവദിക്കരുതെന്നും കത്തിലുണ്ട്. ഭരണഘടനയെ അധിക്ഷേപിച്ച കേസിൽ ഹൈക്കോടതി ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടും മന്ത്രി സജി ചെറിയാന്‍റെ രാജി വെക്കേണ്ടെന്നായിരുന്നു സിപിഎം നിലപാട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ധാര്‍മ്മികതയുടെ പേരിൽ ഒരു വിഷയത്തിൽ ഒരു തവണ മതി രാജിയെന്ന വിചിത്ര വാദം നിരത്തിയാണ് മന്ത്രിക്കുള്ള പാർട്ടി പിന്തുണ. ഈ സാഹചര്യത്തിലാണ് ഗവർണർക്ക് കത്ത് നൽകിയത്.