
ഏറ്റവും കൂടുതല്‍ ആളുകളെ രസിപ്പിച്ചതിനുള്ള മികച്ച എന്റര്‍ടെയിനര്‍ അവാര്‍ഡ് ഉണ്ടെങ്കില്‍ അത് ധ്യാനിനു കൊടുക്കാം; കാരണം, യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്ന താര അഭിമുഖം ധ്യാൻ ശ്രീനിവാസന്റേതു ആയിരിക്കും
സ്വന്തം ലേഖകൻ
തന്റെ കുടുംബാംഗങ്ങളെക്കുറിച്ചും സുഹൃത്തുകളെക്കുറിച്ചെല്ലാമുള്ള ധാരാളം രസകരമായ കഥകള്‍ ധ്യാൻ പറഞ്ഞിട്ടുണ്ട്. അതില്‍ ഏറെ ട്രെൻഡിങ്ങായൊരു കഥയാണ് ശ്രീനിവാസൻ ആശുപത്രിയില്‍ കിടന്നപ്പോള്‍ ഭാര്യ വിമല പൊറോട്ട കഴിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചെന്ന ധ്യാൻ പറഞ്ഞത്. എന്നാല്‍ താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്നും ചില അഭിമുഖങ്ങള്‍ തന്നെ സങ്കടപ്പെടുത്താറുണ്ടെന്നും വിമല പറഞ്ഞു. ശ്രീനിവാസനെയും വീഡിയോയില്‍ കാണാം. മൂവി വേള്‍ഡ് മീഡിയ എന്ന യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു ഇരുവരും.
“ആശുപത്രിയില്‍ കിടക്കുന്ന സമയത്ത് ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല. അസുഖമൊന്നും ഇല്ലാത്ത സമയത്ത് ചിലപ്പോള്‍ ഞാൻ പറഞ്ഞിട്ടുണ്ടാകും. പണ്ടു മുതല്‍ക്കെ വീട്ടില്‍ പൊറോട്ട കയറ്റാറില്ല. അങ്ങനെയുള്ള മോശം സാധനങ്ങളൊന്നും കഴിക്കാൻ സമ്മതിക്കാറില്ല. മൈദ കൊണ്ട് അടിച്ചു വരുന്നതല്ലേ പൊറോട്ട. മാത്രമല്ല അതു കഴിച്ച ശേഷം പത്തു ഗ്ലാസ്സ് വെള്ളമെങ്കിലും കുടിക്കണം വയറു ശരിയാകാനായിട്ട്,” വിമല പറഞ്ഞു. ധ്യാൻ തന്നോട് എപ്പോഴെങ്കിലും എന്താണ് കഴിക്കാൻ വേണ്ടതെന്നും ചോദിച്ചപ്പോള്‍ പൊറോട്ടയെന്ന് പറഞ്ഞിട്ടുണ്ടാകുമെന്നും അതുവച്ചാണ് കഥയെല്ലാം സൃഷ്ടിച്ചതെന്നും വിമല പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ധ്യാനിന്റെ അഭിമുഖങ്ങളെല്ലാം കാണാറുണ്ടോ എന്ന ചോദ്യത്തിനു ഇല്ലെന്നായിരുന്നു അമ്മയുടെ മറുപടി. ചില അഭിമുഖങ്ങള്‍ കാണുമ്ബോള്‍ സങ്കടമുണ്ടാവുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ എന്തു കാരണമാണ് തന്നില്‍ വിഷമമുണ്ടാക്കുന്നതെന്ന് വിമല വ്യക്തമാക്കിയില്ല. എല്ലാവരും അവൻ പറയുന്നത് തമാശയായിട്ടാണ് കരുതുന്നതെന്നും അവര്‍ പറഞ്ഞു. സ്ക്കൂളില്‍ പഠിക്കുന്ന സമയത്ത് ധ്യാൻ വളരെ ഷാര്‍പ്പായിരുന്നെന്നും അമ്മ കൂട്ടിച്ചേര്‍ത്തു.