play-sharp-fill
ഏറ്റുമാനൂർ ക്ഷേത്രത്തിന്റെ ആറാട്ട് കടവായ മീനച്ചിലാറിന്റെ പൂവത്തുംമൂട് കടവിൽ അതിരമ്പുഴ സ്വദേശിയെ കാണാതായെന്ന് അഭ്യൂഹം: പൊലീസും അഗ്നിരക്ഷാസേനയും തിരച്ചിൽ നടത്തുന്നു

ഏറ്റുമാനൂർ ക്ഷേത്രത്തിന്റെ ആറാട്ട് കടവായ മീനച്ചിലാറിന്റെ പൂവത്തുംമൂട് കടവിൽ അതിരമ്പുഴ സ്വദേശിയെ കാണാതായെന്ന് അഭ്യൂഹം: പൊലീസും അഗ്നിരക്ഷാസേനയും തിരച്ചിൽ നടത്തുന്നു

സ്വന്തം ലേഖകൻ

ഏറ്റുമാനൂർ: ഏറ്റുമാനൂർ ക്ഷേത്രത്തിന്റെ ആറാട്ട്കടവായ മീനച്ചിലാറ്റിലെ പൂവത്തുംമൂട് കടവിൽ അതിരമ്പുഴ സ്വദേശിയെ കാണാതായതായി അഭ്യൂഹം. അതിരമ്പുഴ മുണ്ടകപ്പാടം സ്വദേശിയായ ശശിധരൻപിള്ളയെ (68) കാണാതായതായുള്ള അഭ്യൂഹത്തെ തുടർന്നാണ് ഇവിടെ തിരച്ചിൽ നടത്തുന്നത്. ഇദ്ദേഹത്തിന്റെ ഷർട്ടും വസ്ത്രങ്ങളും കടവിൽ നിന്നും പൊലീസ് സംഘത്തിന് ലഭിച്ചിട്ടുണ്ട്.
വ്യാഴാഴ്ച ഉച്ചയോടെയാണ് ശശിധരൻ പിള്ള വീട്ടിൽ നിന്നും പോന്നത്. മൂന്നു മണിയോടെ കാരിത്താസ് ആശുപത്രിയുടെ ഭാഗത്ത് വച്ച് ഇദ്ദേഹത്തെ കണ്ടിരുന്നതായി നാട്ടുകാർ ബന്ധുക്കളെ അറിയിച്ചു. തുടർന്ന് ഇദ്ദേഹത്തിനു വേണ്ടി തിരിച്ചിൽ നടത്തുന്നതിനിടെയാണ് പൂവത്തുംമൂട് കടവിൽ വസ്ത്രങ്ങൾ കണ്ടതായി വിവരം ലഭിച്ചത്. തുടർന്ന് ഏറ്റുമാനൂർ പൊലീസ് സ്ഥലത്ത് എത്തി. തുടർന്ന് അഗ്നിരക്ഷാ സേനാ അധികൃതരെ വിവരം അറിയിച്ചു. കോട്ടയത്തു നിന്നുള്ള അഗ്നിരക്ഷാ സേനാംഗങ്ങൾ രാത്രി തന്നെ സ്ഥലത്ത് എത്തി. എന്നാൽ, തിരച്ചിൽ നടത്താൻ സാഹചര്യമില്ലാതിരുന്നതിനാൽ ആറ്റിൽ വലയിട്ട ശേഷം ഇവർ ഇവിടെ നിന്നും മടങ്ങി. തുടർന്ന് വെള്ളിയാഴ്ച പുലർച്ചെയോടെ തിരികെ എത്തി തിരച്ചിൽ ആരംഭിക്കുകയായിരുന്നു. എന്നാൽ, ഇതുവരെയും ശശിധരൻപിള്ളയെപ്പറ്റി വിവരമൊന്നും ലഭിച്ചിട്ടില്ല.