play-sharp-fill
ഏറ്റുമാനൂർ നഗരസഭയുടെ ഷോപ്പിംഗ് കോപ്ലക്‌സ് കം മൾട്ടിപ്ലക്‌സ് തീയറ്റർ പദ്ധതി: നിർമ്മാണ ഉദ്ഘാടനം ഫെബ്രുവരി 15 ന്

ഏറ്റുമാനൂർ നഗരസഭയുടെ ഷോപ്പിംഗ് കോപ്ലക്‌സ് കം മൾട്ടിപ്ലക്‌സ് തീയറ്റർ പദ്ധതി: നിർമ്മാണ ഉദ്ഘാടനം ഫെബ്രുവരി 15 ന്

സ്വന്തം ലേഖകൻ

കോട്ടയം: ഏറ്റുമാനൂർ നഗരസഭയുടെ ഷോപ്പിംഗ് കോപ്ലക്‌സ് കം മൾട്ടിപ്ലക്‌സ് തീയറ്റർ പദ്ധതി 15 ന് രാവിലെ 10.30 ന് പ്രൈവറ്റ് ബസ് സ്റ്റാൻ്ഡ് മൈതാനത്ത് മന്ത്രി എ.സി മൊയ്തീൻ ഉദ്ഘാടനം ചെയ്യും. പുതുതായി ആരംഭിച്ച ഏറ്റുമാനൂർ നഗരസഭയ്ക്ക് നൂതന വരുമാന ശ്രോതസുകൾ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ഇവിടെ 27 കോടി രൂപ മുടക്കി മൾട്ടിപ്ലക്‌സ് ഷോപ്പിംഗ് കോപ്ലക്‌സും മൾട്ടിപ്ലക്‌സ് തീയറ്റർ ശൃംഖലയും സ്ഥാപിക്കുന്നത്. 58 കടമുറികളും, 240 സീറ്റുകൾ വീതമുള്ള രണ്ട് മൾട്ടിപ്ലക്‌സ് തീയറ്ററുകളുമാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. 370 വാഹനങ്ങൾക്ക് പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഈ കെട്ടിടത്തിലുണ്ടാകും. ഏറ്റുമാനൂരിന്റെ വികസനക്കുതിപ്പിന് വൻ വിപ്ലവകരമായ നേട്ടം പ്രതീക്ഷിക്കുന്ന ഈ പദ്ധതി 18 മാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. 
പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ കെ.സുരേഷ്‌കുറുപ്പ് എംഎൽഎ അദ്ധ്യക്ഷത വഹിക്കും. ഉമ്മൻചാണ്ടി എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സണ്ണി പാമ്പാടി, കെ.യു.ആർ.ഡി.എഫ്.സി ചെയർമാൻ എം.ടി ജോസഫ്, സിപിഎം ഏരിയ സെക്രട്ടറി കെ.എൻ വേണുഗോപാൽ, കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് കെ.ജി ഹരിദാസ്, കേരള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ജോസ് ഇടവഴിക്കൽ, ബിജെപി നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കെ.ജി ജയചന്ദ്രൻ, നഗരസഭ ഉപാദ്ധ്യക്ഷ ജയശ്രീ ഗോപിക്കുട്ടൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ പി.എസ് വിനോദ്, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ വിജി ഫ്രാൻസിസ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ സൂസൻ തോമസ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ ടി.പി മോഹൻദാസ്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.ഗണേഷ്, മുൻ ചെയർമാൻമാരായ ജെയിംസ് തോമസ് പ്ലാക്കിത്തൊട്ടിൽ, ജോയി മന്നാമല, കൗൺസിലർമാരായ ബീന ഷാജി, റോസമ്മ സിബി, ലൗലി ജോർജ്, വി.എൻ വാസന്തി, മോളി ജോസ്, മാത്യു ദേവസ്യ, ബിജു കൂമ്പിക്കൽ, എൻ.വി ബിനീഷ്, സ്മിത ബാബുരാജ്, കെ.ആർ മിനിമോൾ, അജിശ്രീ മുരളി, യദുകൃഷ്ണൻ, പി.പി ചന്ദ്രൻ, എൻ.എസ് സ്‌കറിയ, വി.സി റീത്താമ്മ, കൊച്ചുറാണി ജെയ്‌മോൻ, കുഞ്ഞുമോൾ മത്തായി, മോളി ജോൺ, ജോർജ് പുല്ലാട്ട്, ധന്യ വിജയൻ, ബോബൻ ദേവസ്യ, അനീഷ് വി.നാഥ്, ശശി രാജേന്ദ്രൻ, ടോമി കുരുവിള, ഉഷാ സുരേഷ്, പുഷ്പലത, നഗരസഭ എൻജിനീയർ ബി.ബേബി, സെക്രട്ടറി എൻ.കെ വൃജ എന്നിവർ പ്രസംഗിക്കും.