video
play-sharp-fill
ഏറ്റുമാനൂർ നഗരസഭാ കൗൺസിലിൽ കുടുംബശ്രീ മെമ്പർ സെക്രട്ടറിയെ നിയമിക്കുന്നതിനെ ചൊല്ലി ബഹളവും വോട്ടെടുപ്പും

ഏറ്റുമാനൂർ നഗരസഭാ കൗൺസിലിൽ കുടുംബശ്രീ മെമ്പർ സെക്രട്ടറിയെ നിയമിക്കുന്നതിനെ ചൊല്ലി ബഹളവും വോട്ടെടുപ്പും

സ്വന്തം ലേഖകൻ

ഏറ്റുമാനൂർ: ഏറ്റുമാനൂർ നഗരസഭാ കൗൺസിലിൽ കുടുംബശ്രീ മെമ്പർ സെക്രട്ടറിയെ നിയമിക്കുന്നതിനെ ചൊല്ലി ബഹളവും വോട്ടെടുപ്പും.
നിലവിൽ ഉണ്ടായിരുന്ന മെമ്പർ സെക്രട്ടറി സ്ഥലം മാറി പോയതിനെ തുടർന്ന് സ്ഥാനം ഒരു മാസമായി ഒഴിഞ്ഞുകിടക്കുകയായിരുന്നു .മെമ്പർ സെക്രട്ടറിയായി വനിതാ ജീവനക്കാരിയെ തന്നെ നിയമിക്കണമെന്ന് ആരോഗ്യ കാര്യ ചെയർമാൻ ടി.പി മോഹൻ ദാസ് ആവശ്യപ്പെട്ടപ്പോൾ ക്ഷേമകാര്യ ചെയർപേഴ്സൺ സൂസൻ തോമസ് പുരുഷജീവനക്കാരനെ നിയമിച്ചാലെ കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ സുഗമമയി പോവൂ എന്ന് അഭിപ്രായപ്പെട്ടതോടെ അംഗങ്ങൾ ചേരിതിരിഞ്ഞ് കൗൺസിൽ യോഗം ബഹളമയമാവുകയായിരുന്നു .
ഏറ്റുമാനൂർ – നഗരസഭയിലെ കുടുംബ ശ്രീ മെമ്പർ സെക്രട്ടറിയായി ആരെ നിയമിക്കണമെന്നതിനെ ചൊല്ലി ശനിയാഴ്ച ചേർന്ന കൗൺസിൽ യോഗത്തിൽ അംഗങ്ങൾ തർക്കിച്ചത് ബഹളത്തിനിടയാക്കി .
ചർച്ചയ്ക്ക വസാനം വികസന കാര്യ ചെയർമാൻ പി.എസ് വിനോദ് വോട്ടിനിട്ട് ഭൂരിപക്ഷ തീരുമാനം നടപ്പിലാക്കാൻ ആവശ്യപ്പെട്ടതോടെ യോഗത്തിന്റെ അദ്ധ്യക്ഷൻ നഗരസഭാ ചെയർമാൻ ജോയി ഊന്നു കല്ലേൽ വോട്ടിംങ്ങിന് അനുവാദം നൽകുകയും 7 ന് എതിരെ 23 വോട്ടുകൾക്ക് കുടുംബശ്രീ മെമ്പർ സെക്രട്ടറിയായി പുരുഷജീവനക്കാരനെ നിയമിക്കാനും കൗൺസിൽ തീരുമാനിച്ചു.
ബഹളത്തിനിടയിൽ സെക്രട്ടറി ചോദ്യങ്ങൾക്ക് മറുപടി നൽകിയില്ലെന്നും മൊബൈലിൽ ശ്രദ്ധിച്ചിരിക്കുകയായിരുന്നു എന്ന് പറഞ് വിദ്യാഭ്യാസ കാര്യ ചെയർമാൻ ആർ. ഗണേഷ് സെക്രട്ടറിയുടെ നടപടിയെ ചോദ്യം ചെയ്തു .ചെയർമാൻ ആവശ്യപ്പെടുമ്പോൾ മാത്രം കൗൺസിൽ യോഗത്തിൽ സെക്രട്ടറി മറുപടിപറഞ്ഞാൽ മതിയെന്ന് മുൻ കൗൺസിൽ നിർദ്ദേശിച്ചിട്ടുണ്ടെന്നും സേവനാവകാശ നിയമങ്ങൾ അംഗീകരിക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ കൗൺസിലിൽ ചർച്ചക്കെടുക്കുന്ന കാര്യങ്ങൾ ആണ് ഫോണിൽ പരിശോദിച്ചതെന്നും സെക്രട്ടറി എൻ.കെ വൃജ മറുപടി നൽകി.
ദേവസ്വം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രൻ പങ്കെടുത്ത ശബരിമല ഇടത്താവള അവലോകന യോഗത്തിൽ നഗരസഭാ ചെയർമാൻ അരോഗ്യ വിഭാഗം ചെയർമാനെയും വാർഡ് കൗൺസിലറെയും വിളിക്കാതെ തനിയെ പങ്കെടുത്തതിനെ ബിജെപി കൗൺസിലർമാർ ചോദ്യം ചെയ്തതും അൽപ്പനേരം തർക്കത്തിനിടയാക്കി .നഗരസഭാ ചെയർമാനെ മാത്രം ആണ് സർക്കാർ ഔദ്യോഗികമായി ക്ഷണിച്ചതെന്നും താൻ മറ്റാളുകളെ വിളിച്ചു കൊണ്ട് ചെന്നാൽ ഇരിക്കാൻ സീറ്റുകിട്ടിയില്ലേൽ നാണക്കേട് ആർക്കാണ് എന്ന് കൗൺസിലർമാർ സ്വയം ചിന്തിക്കണമെന്നും അതിനാലാണ് സഹപ്രവർത്തകരെ വിളിക്കാഞതെന്നും ചെയർമാൻ വിശദമാക്കുകയും ഉത്തരവ് കൗൺസിലിൽ വായിക്കുകയും ചെയ്തതോടെയാണ് ബഹളം ശമിച്ചത് .
ഇടത്താവള ഫണ്ടിൽ നിന്നും കുറച്ച് പണം വഴിവിളക്ക് തെളിക്കുന്നതിനായി അനുവദിക്കണം എന്ന പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റിയുടെ നിർദ്ദേശം കൗൺസിൽ പിന്നീട് പരിഗണിക്കാൻ മാറ്റിവെച്ചു .
യോഗത്തിത്തിൽ കൗൺസിലർമാരായാ റ്റോമി പുളിമാൻ തുണ്ടം ,ബിജു കുമ്പിക്കൽ, ബോബൻ ദേവസ്യാ ,അനീഷ് വി നാഥ് ,എൻ.വി ബിനീഷ് ,ഉഷാ സുരേഷ് എന്നിവർ സംസാരിച്ചു.
എന്നാൽ ഇടത്താവള ഫണ്ട് ഉപയോഗിച്ച് ക്ലീനിംങ്ങിനായി കഴിഞവർഷം 35 വാർഡുകളിലും നടത്തിയ പ്രവർത്തനം പരിശോദിക്കണമെന്ന് കൗൺസിലർ ജോർജ്ജ് പുല്ലാട്ട് ആവശ്യപ്പെട്ടു .
പൊതുമരാമത്ത് ചെയർപേഴ്സൺ വിജി ഫ്രാൻസീസ്റോഡ് കൾ അടക്കമുള്ള ടെൻഡർ ചെയ്ത പ്രവർത്തികൾ സംബന്ധിച്ച വിവരങ്ങൾ അറിയിക്കുകയും എല്ലാ കൗൺസിലർമാരും സഹകരിച്ചാൽ മാത്രമെ പ്രവർത്തികൾ പൂർത്തിയാകു എന്നും അറിയിച്ചു.