കല്ലേലി എസ്‌റ്റേറ്റില്‍ കാട്ടാന ആക്രമണം; ജീവനക്കാരന്റെ കൈയ്‌ക്ക് ഗുരുതര പരിക്ക്

Spread the love

കോന്നി: കല്ലേലി എസ്റ്റേറ്റില്‍ കാട്ടാനയുടെ ആക്രമണത്തില്‍ എസ്‌റ്റേറ്റ് ജീവനക്കാരന് പരിക്ക്.

video
play-sharp-fill

ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ കല്ലേലി എസ്റ്റേറ്റിലെ അസിസ്റ്റന്റ് ഫീല്‍ഡ് ഓഫീസർ കലഞ്ഞൂർ സ്വദേശി വിദ്യാധരൻ പിള്ളയ്ക്കാണ് പരിക്കേറ്റത്.

പരിക്കേറ്റ വിദ്യാധരൻ പിള്ളയെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചു. ഇന്നലെ രാവിലെ 6.30ന് എസ്‌റ്റേറ്റില്‍ ജോലിക്കെത്തിയപ്പോഴായിരുന്നു അക്രമണം ഉണ്ടായത്. കല്ലേലി റബർ ഡിവിഷൻ ഭാഗത്തെ ക്വാർട്ടേഴ്സിന് സമീപത്ത് ബൈക്ക് നിർത്തിയപ്പോഴാണ് കാട്ടാന പാഞ്ഞെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ്റ്റേറ്റിലെ ചരിഞ്ഞ പ്രദേശത്തെ മുകള്‍ഭാഗത്ത് നിന്നുമാണ് കാട്ടാന പാഞ്ഞടുത്തത്. കാട്ടാനയെ കണ്ട് ഭയന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച വിദ്യാധരൻ പിള്ള വീണ് കൈയ്‌ക്ക് പരിക്കേല്‍ക്കുകയായിരുന്നു.