ഡോക്ടർമാരുടെ തർക്കത്തെ തുടർന്ന് ശസ്ത്രക്രിയ മുടങ്ങിയ സംഭവം; സർജനെയും അനസ്തേഷ്യയിലെ ഡോക്‌ടറെയും സ്ഥലം മാറ്റി

Spread the love

തിരുവനന്തപുരം: ഡോക്ടർമാരുടെ തർക്കത്തെ തുടർന്ന് തിരുവനന്തപുരം പേരൂർക്കട ഇഎസ്‌ഐ ആശുപത്രിയില്‍ ശസ്ത്രക്രിയ മുടങ്ങിയ സംഭവത്തില്‍ നടപടി. സർജനെയും അനസ്തേഷ്യയിലെ ഡോക്‌ടറെയും സ്ഥലം മാറ്റി.

video
play-sharp-fill

കഴിഞ്ഞദിവസമാണ് ഡോക്ടർമാർ തമ്മിലുള്ള തർ‌ക്കത്തെ തുടർന്ന് ശസ്ത്രക്രിയ മുടങ്ങിയത്. അഞ്ച് ശസ്ത്രക്രിയയായിരുന്നു മുടങ്ങിയത്. മന്ത്രി വി ശിവൻകുട്ടി ഉള്‍പ്പെടെ വിഷയത്തില്‍ ഇടപെട്ടിരുന്നു. സംഭവത്തിൽ ഇഎസ്‌ഐ ഡയറക്ടർക്ക് സൂപ്രണ്ട് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.

സർജൻ ഡോ. ഗണേഷ് കുമാർ , അനസ്തേഷ്യ വിഭാഗം മേധാവി ഡോക്ടർ ബിനില്‍ എന്നവർക്കാണ് സ്ഥലംമാറ്റം. കോട്ടയം ഇഎസ്‌ഐ ആശുപത്രിയിലേക്ക് മാറ്റി ഇ എസ് ഐ ഡയറക്ടർ ഉത്തരവിറക്കി. പുതിയ ഡോക്ടർമാർ ഇന്നുതന്നെ ചുമതല ഏറ്റെടുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group