‘ഷീരൂർ ഗംഗാവലിപുഴയുടെ അടിയിൽ ആക്ടിവ സ്കൂട്ടറും 10 തടിക്കഷണങ്ങളും കണ്ടെത്തി; ലോറിയുടെ ലോഹഭാഗവും കണ്ടെത്തി’; തെരച്ചിൽ നടത്താൻ അധികൃതർ സഹകരിക്കുന്നില്ല;ഇതാണ് സമീപനമെങ്കിൽ നാളെ ഷിരൂർ വിടുമെന്നും ഈശ്വർ മാൽപെ

Spread the love

ഷിരൂർ :ഗംഗാവലി പുഴയുടെ അടിയിൽ സ്കൂട്ടറും തടികഷ്ണങ്ങളും ഉണ്ടെന്ന് ഈശ്വർ മാൽപെ. CP3 യിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് 10 തടിക്കഷ്ണങ്ങൾ.

video
play-sharp-fill

സ്‌കൂട്ടർ ചായക്കട നടത്തിയിരുന്ന ലക്ഷ്മണിന്റെ ആകാമെന്നാണ് മാൽപെ പറയുന്നത്. അർജുൻ്റെ ലോറി കണ്ടെത്താൻ കഴിയുമെന്ന് പ്രതീക്ഷയെന്ന് മൽപെ പറഞ്ഞു.

ലോറിയുടെ ലോഹഭാഗം കണ്ടെത്തി. തെരച്ചിൽ നടത്താൻ അധികൃതർ സഹകരിക്കുന്നില്ല. ഇതാണ് സമീപനമെങ്കിൽ നാളെ ഷിരൂർ വിടുമെന്നും മാൽപെ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചട്ടം കെട്ടി തുഴഞ്ഞാണ് തെരച്ചിൽ. CP4 കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടത്തണം.

സർക്കാരിൽ നിന്നും ഒരു പണം പോലും കൈപറ്റാതെയാണ് താൻ തെരച്ചിലിന് എത്തിയത്. അർജുൻ അടക്കം മൂന്ന് പേരെ കണ്ടെത്താനുണ്ട് ആ ആത്മാർത്ഥതയിലാണ് ഈ ജോലി ചെയുന്നത്.

അധികൃതർ പല കാരണങ്ങൾ പറഞ്ഞാണ് തെരച്ചിൽ തടയുന്നതെന്നും മാൽപെ പറഞ്ഞു.