ഇ-സഞ്ജീവനി ടെലി മെഡിസിന്‍ പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് നഗ്നതാ പ്രദര്‍ശനം; മുഖം കാണിക്കാതെ സ്വകാര്യ ഭാഗങ്ങൾ കാണിച്ചു; ലോഗിൻ ചെയ്തത് വ്യാജ ഐഡിയിൽ നിന്ന്; കോന്നി മെഡിക്കൽ കോളേജിലെ ഡോക്ടറുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പത്തനംതിട്ട:ഓൺലൈനിലൂടെയുള്ള വ്യക്തിസൗഹൃദ ടെലി-മെഡിസിൻ സംവിധാനമായ ഇ-സഞ്ജീവനിയിൽ നഗ്നതാ പ്രദർശനം.

കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍ക്ക് മുന്നിലാണ് രോഗി എന്ന വ്യാജേനെ ലോഗിന്‍ ചെയ്തയാള്‍ നഗ്നതാ പ്രദര്‍ശനം നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇ-സഞ്ജീവനി ടെലി മെഡിസിന്‍ സൈറ്റില്‍ ലോഗിന്‍ ചെയ്ത ശേഷം മുഖം കാണിക്കാതെ സ്വകാര്യ ഭാഗങ്ങള്‍ കാണിക്കുകയായിരുന്നു. ഡോക്ടറുടെ പരാതിയില്‍ സൈബര്‍ പോലീസ് കേസെടുത്തു.

അന്വേഷണത്തിൽ വ്യാജ ഐഡി ഉപയോഗിച്ചാണ് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്തതെന്നാണ് കണ്ടെത്തൽ. ലോഗിന്‍ ചെയ്യാന്‍ ഉപയോഗിച്ച ഫോണ്‍ നമ്പർ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.