ഇസാഫ് ബാങ്കിൽ വൻ കവർച്ച: 15 കിലോ സ്വർണവും 5 ലക്ഷം രൂപയും 20 മിനിട്ടിനുള്ളിൽ ഹെൽമറ്റ് ധരിച്ചെത്തിയ സംഘം തട്ടിയെടുത്തു.

Spread the love

ഡൽഹി: മധ്യപ്രദേശിലെ ജബൽപുരിൽ ഇസാഫ് ബാങ്ക് ശാഖയിൽ നിന്ന് 14.8 കിലോഗ്രാം സ്വർണവും 5 ലക്ഷം രൂപയും കവർന്നു.

14 കോടി രൂപയിലധികം വിലമതിക്കുന്നതാണ് സ്വർണമെന്ന് അധികൃതർ പറഞ്ഞു.

ഹെൽമറ്റ് ധരിച്ചെത്തിയ അഞ്ചു പേരാണ് 20 മിനിറ്റിനുള്ളിൽ മോഷണം നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ ആസ്ഥാനത്തുനിന്ന് ഏകദേശം 50 കിലോമീറ്റർ അകലെയാണ് ബാങ്ക്. കവർച്ച

നടന്ന സമയം ബാങ്കിൽ സുരക്ഷാ ജീവനക്കാർ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.