play-sharp-fill
ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് പ്രാഥമിക ഓഹരി വിൽപ്പനയ്ക്ക് ഒരുങ്ങുന്നു

ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് പ്രാഥമിക ഓഹരി വിൽപ്പനയ്ക്ക് ഒരുങ്ങുന്നു

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരളം ആസ്ഥാനമായ സ്‌മോൾ ഫിനാൻസ് ബാങ്കായ ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് പ്രാഥമിക ഓഹരി വിൽപ്പനയ്ക്ക് ഒരുങ്ങുന്നു. ഇതിനായുളള കരടുരേഖ ബാങ്ക് സെബിക്ക് സമർപ്പിച്ചു. മൊത്തം 976 മുതൽ 1,000 കോടി രൂപ വരെ സമാഹരിക്കുകയാണ് ബാങ്കിൻറെ ലക്ഷ്യം.

 

800 കോടി രൂപ പുതിയ ഓഹരികളിലൂടെ സമാഹരിക്കുമ്‌ബോൾ ശേഷിച്ച തുക നിലവിലുളള ഓഹരി ഉടമകൾ വിൽപ്പനയ്ക്ക് വയ്ക്കുന്നതാണ്. പ്രാഥമിക ഓഹരി വിൽപ്പനയ്ക്ക് മുന്നോടിയായി 300 കോടി രൂപയുടെ ഓഹരികൾ നിക്ഷേപകർക്ക് ലഭ്യമാക്കിയേക്കും. ഇത് ഐപിഒ തുകയിൽ കുറവ് ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എത്ര ശതമാനം ഓഹരികളാകും വിറ്റഴിക്കുകയെന്നോ, ഓഹരികളുടെ സൂചിത വില എത്രയാണെന്നോ അറിവായിട്ടില്ല. ആക്‌സിസ് ക്യാപിറ്റൽ, എഡെൽവീസ്, ഐസിഐസിഐ സെക്യൂരിറ്റീസ്, ഐഐഎഫ്എൽ എന്നിവയാണ് ഐപിഒയ്ക്ക് നേതൃത്വം നൽകുന്നത്.