ഇരിട്ടിയില്‍ ബസ്സും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ച്‌ അപകടം ; യുവാവ് മരിച്ചു

Spread the love

 

സ്വന്തം ലേഖിക

ഇരിട്ടി:ജബ്ബാര്‍ക്കടവില്‍ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു. ചാക്കാട് സ്വദേശി പുതിയപുരയില്‍ ഷുഹൈല്‍ (28) ആണ് മരിച്ചത്.പരിക്കേറ്റ ചാക്കാട് സ്വദേശി ഓട്ടോ ഡ്രൈവര്‍ ഷുഹൈബ്, കല്ലുമുട്ടി സ്വദ്ദേശി റജീസ് എന്നിവരെ കണ്ണൂരില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

 

ഞായറാഴ്ച രാത്രി എട്ടരയോടെയാണ് അപകടം. ഇരിട്ടി – പേരാവൂര്‍ റോഡില്‍ ജബ്ബാര്‍ കടവിനടുത്താണ് അപകടം. ഇരിട്ടിയില്‍ നിന്നും ഹാജിറോഡ് ഭാഗത്തേക്ക് പോവുന്ന ഓട്ടോറിക്ഷയും പേരാവൂര്‍ ഭാഗത്തു നിന്നും വന്ന ബസുമാണ് കൂട്ടിയിടിച്ചത്.പരേതനായ മൊയ്തീന്‍കുട്ടി-സക്കീന ദമ്ബതികളുടെ മകനാണ് സുഹൈല്‍. ഷുഹൈബ്, ജുനൈദ്, ഷബാന, സഫ്ന എന്നിവര്‍ സഹോദരങ്ങള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group