എരുമേലി വിമാനത്താവളം പദ്ധതി വൈകുന്നത് സർക്കാരിന്റെ പിടിപ്പുകേട്: സ്ഥലം ഏറ്റെടുക്കുന്നതിൽ മെല്ലപ്പോക്ക്: പന്ത്രണ്ടു വര്‍ഷം മുന്‍പെടുത്ത തീരുമാനം വേണ്ടവിധം നടപ്പാക്കിയിരുന്നെങ്കില്‍ നിലവില്‍ എരുമേലിയില്‍ ശബരിമല തീര്‍ഥാടകര്‍ ഇക്കൊല്ലം വിമാനത്തില്‍ വന്നിറങ്ങി മടങ്ങിയേനെ.

Spread the love

കോട്ടയം: പന്ത്രണ്ടു വര്‍ഷം മുന്‍പെടുത്ത തീരുമാനം വേണ്ടവിധം നടപ്പാക്കിയിരുന്നെങ്കില്‍ നിലവില്‍ എരുമേലിയില്‍ ശബരിമല തീര്‍ഥാടകര്‍ ഇക്കൊല്ലം വിമാനത്തില്‍ വന്നിറങ്ങി മടങ്ങിയേനെ.

video
play-sharp-fill

സര്‍ക്കാരിന്‍റെ പിടിപ്പുകേടും വീഴ്ചകളും മാത്രമാണ് ശബരി പദ്ധതി ഫയലില്‍ ഒതുങ്ങാന്‍ കാരണമായത്. കേസ് നിലനില്‍ക്കെത്തന്നെ ഏറ്റെടുക്കേണ്ട ഭൂമിയുടെ മൂല്യവില കോടതിയില്‍ കെട്ടിവച്ചശേഷം സ്ഥലം ഏറ്റെടുക്കാമായിരുന്നു.

എയര്‍പോര്‍ട്ടും എസ്റ്റേറ്റും സംബന്ധിച്ച്‌ സുപ്രീം കോടതിവരെ തുടര്‍ന്ന വ്യവഹാരങ്ങളിലെല്ലാം വിധി ബിലീവേഴ്‌സ് ചര്‍ച്ചിന് അനുകൂലമായിരുന്നു. 2018ലെ രാജമാണിക്യം റിപ്പോര്‍ട്ട് പ്രകാരം പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങളുടെ അവകാശം സര്‍ക്കാരിനുള്ളതാണെന്നും ഹാരിസണ്‍ മലയാളം കമ്പനിവക തോട്ടമാണ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെറുവള്ളിയിലേതെന്നും ഇവരില്‍നിന്ന് ബിലീവേഴ്‌സ് ചര്‍ച്ച്‌ തോട്ടം വാങ്ങിയതില്‍ നിയമസാധുതയില്ലെന്നുമാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ എയര്‍പോര്‍ട്ട് നിര്‍മിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും ന്യായവില കൊടുത്താല്‍ സ്ഥലം സര്‍ക്കാരിന് നല്‍കാന്‍ തയാറാണെന്നും തുടക്കംമുതല്‍ ചര്‍ച്ച്‌ പറയുന്നുണ്ട്. മാത്രവുമല്ല എയര്‍പോര്‍ട്ടിന് പരമാവധി 1500 ഏക്കര്‍ മതിയെന്നിരിക്കെ 2263 ഏക്കര്‍ എസ്റ്റേറ്റ് പൂര്‍ണമായി വേണമെന്നു സര്‍ക്കാര് വാദം എന്തിനെന്ന ചോദ്യം ഉയരുന്നു.