എസ്.എൻ.ഡി.പി യോഗം എരുമേലി യൂണിയനില്‍ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം സെപ്തംബർ ഏഴിന് നടക്കും: ചതയദിന മഹാസമ്മേളനം യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും.

Spread the love

എരുമേലി : എസ്.എൻ.ഡി.പി യോഗം എരുമേലി യൂണിയനില്‍ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം സെപ്തംബർ ഏഴിന് നടക്കും. രാവിലെ 9.30 ന് ചതയദിന ഘോഷയാത്ര എരുമേലി ശബരി ഓഡിറ്റോറിയം അങ്കണത്തില്‍ നിന്നാരംഭിച്ച്‌ 10.15 ന് ശ്രീനാരായണ നഗറില്‍ ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിന് സമീപം എത്തിച്ചേരും.

video
play-sharp-fill

10.15 ന് ചതയദിന മഹാസമ്മേളനം യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ വെള്ളാപ്പള്ളി നടേശനെ ആദരിക്കും. എരുമേലി യൂണിയൻ ചെയർമാൻ കെ.പത്മകുമാർ അദ്ധ്യക്ഷത വഹിക്കും. മന്ത്രി വീണാ ജോർജ് ചതയദിന സന്ദേശം നല്‍കും.

മുൻ ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ള മുഖ്യപ്രഭാഷണം നടത്തും. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ എം.എല്‍.എ അവാർഡ് വിതരണം നിർവഹിക്കും. യോഗം ബോർഡ് മെമ്പർ എം.വി അജിത് കുമാർ ആശംസ പറയും. അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ കെ.കെ സുരേഷ്, എസ്.സന്തോഷ്, അനൂപ് രാജു, എസ്.എല്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാബു, ജി.വിനോദ്, സൈബർ സേന ചെയർമാൻ സുനു സി.സുരേന്ദ്രൻ, വനിതാസംഘം ചെയർപേഴ്‌സണ്‍ ഷീജ ലോഹിദാസ്, വൈദിക സംഘം പ്രസിഡന്റ് മഹേശൻ ശാന്തി, യൂത്ത്മൂവ്‌മെന്റ് ചെയർമാൻ സി.ആർ സുരേഷ് കുമാർ,

എംപ്ലോയീസ് ഫോറം ചെയർമാൻ പി.വി വിനോദ് എന്നിവർ പങ്കെടുക്കും. എരുമേലി യൂണിയൻ കണ്‍വീനർ പി.എസ് ബ്രഷ്‌നേവ് സ്വാഗതവും, യൂണിയൻ വൈസ് ചെയർമാൻ സി.എസ് ഉണ്ണിക്കൃഷ്ണൻ നന്ദിയും പറയും.