പ്രസിദ്ധമായ എരുമേലി ചന്ദനക്കുടം ആഘോഷത്തിന് കൊടി ഉയർന്നു: ജനുവരി 11നു നടക്കുന്ന എരുമേലി പേട്ട തുള്ളലിനു മുന്നോടിയായിട്ടാണ് 10നു ചന്ദനക്കുടം ആഘോഷം നടക്കുന്നത്.
എരുമേലി ;എപ്രസിദ്ധമായ എരു
മേലി ചന്ദനക്കുടം ആഘോഷ ത്തിനു മഹല്ലാ മുസ്‌ലിം ജമാഅ ത്ത് പ്രസിഡന്റ് നാസർ പനച്ചി കൊടിയുയർത്തി.
ജമാഅത്ത് സെക്രട്ടറി മിതുലാജ് പുത്തൻവീട്, വൈസ് പ്രസിഡന്റ് സലിം കണ്ണങ്കര, ട്രഷറർ നൗഷാദ് കുറുങ്കാട്ടിൽ, ജോയിന്റ്
സെക്രട്ടറി നിഷാദ് താന്നിമൂട്ടിൽ, ചന്ദനക്കുടം കമ്മിറ്റി കൺവീനർ നൈസാം പി. അഷ്റഫ്,
വാവരുടെ പ്രതിനിധി ആസാദ് താഴത്തു വീട്ടിൽ, പരിസ്ഥിതിപ്രവർത്തകൻ രവീന്ദ്രൻ എരുമേലി, അനസ് പുത്തൻവീട്, സലിം പറമ്പിൽ, ഹക്കിം മാടത്താനി, അബ്ദുൽ നാസർ ചക്കാലയ്ക്കൽ, റെജി
ചക്കാല, ഷഹനാസ് മേക്കൽ, റെജി വെട്ടിയാനി, മുഹമ്മദ് ഷി ഫാസ് കിഴക്കേതിൽ, അൻസാരി പാടിക്കൽ, പി.എ.ഇർഷാദ്, സി. എം.എ.കരീം തുടങ്ങിയവർ പങ്കെടുത്തു. ജനുവരി 11നു നടക്കുന്ന എരുമേലി പേട്ട തുള്ളലിനു മുന്നോടിയായിട്ടാണ് 10നു ചന്ദനക്കുടം ആഘോഷം നടക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0