ട്ടയം: ചായയ്ക്ക് അമിത വില ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ശബരിമല തീര്‍ത്ഥാടകരെ ഒരു സംഘം ആളുകള്‍ മര്‍ദ്ദിച്ചെന്ന് പരാതി.
വെള്ളിയാഴ്ച പുലര്‍ച്ചെ എരുമേലി ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ നടപന്തലിലെ താത്കാലിക കടയിലാണ് മര്‍ദ്ദനം. മലപ്പുറം തിരൂരങ്ങാടി സ്വദേശി സുമേഷിനാണ് മര്‍ദ്ദനമേറ്റത്. ഇത് സംബന്ധിച്ച് എരുമേലി പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി.
ശബരിമലയിലേക്ക് കുട്ടികള്‍ക്കൊപ്പം യാത്ര തിരിച്ച സംഘത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. 6 ചായയ്ക്കും ഒരു ബിസ്‌കറ്റിനുമായി 140 രൂപ വാങ്ങി. വിലവിവര പട്ടിക കാണിക്കാന്‍ സുമേഷ് പറഞ്ഞു. ഉടന്‍ തന്നെ കടക്കാര്‍ പറഞ്ഞയക്കാന്‍ നോക്കി. അതിനിടയില്‍ മര്‍ദ്ദിക്കുകയും ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ കൂടുതല്‍ ആളുകള്‍ വന്ന് ഭീഷണിപ്പെടുത്തി. ഞങ്ങളുടെ നാട്ടില്‍ വന്ന് ഷോ കാണിക്കാതെ പോകാന്‍ പറഞ്ഞാണ് ഭീഷണിപ്പെടുത്തിയതെന്ന് സുമേഷ് പറഞ്ഞു.
പിന്നെ അവിടെ നിന്നും രക്ഷപെടുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നാട്ടിലെത്തിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് സുമേഷ് പറഞ്ഞു.
ശബരിമല നട തുറന്നതോടെ നൂറു കണക്കിന് തീര്‍ത്ഥാടകര്‍ ആണ് എരുമേലി യിലെത്തുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള വനിതകളും കുട്ടികളും ഉള്‍പെടെ രാപകല്‍ വ്യത്യാസമില്ലാതെ ഇതുവഴി ശബരിമലക്ക് പോകുന്നുണ്ട്. എന്നാല്‍ ടൗണിലും പരിസര സ്ഥലങ്ങളിലും പോലീസിന്റെ സേവനം ലഭ്യമല്ല. പോലീസ് പട്രോളിംഗ് കാര്യ ക്ഷമാമല്ലയെന്നു പരാതിയുണ്ട്.
തീര്‍ത്ഥാടകരെ മര്‍ദ്ദിച്ച സംഭവത്തില്‍ അയ്യപ്പ ഭക്ത സംഘടനകളും പ്രതിഷേധത്തിലാണ്.