എരുമേലി പേട്ടക്കവലയിൽ യുവതിയെ  അപമാനിക്കാൻ ശ്രമം; യുവതിയുടെ വീഡിയോ പകർത്തുകയും അസഭ്യം പറയുകയും ചെയ്തു; ആമക്കുന്ന് സ്വദേശി അറസ്റ്റിൽ

എരുമേലി പേട്ടക്കവലയിൽ യുവതിയെ അപമാനിക്കാൻ ശ്രമം; യുവതിയുടെ വീഡിയോ പകർത്തുകയും അസഭ്യം പറയുകയും ചെയ്തു; ആമക്കുന്ന് സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക

കോട്ടയം: യുവതിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

എരുമേലി ആമക്കുന്ന് ഭാഗത്ത് കൊച്ചു തോട്ടത്തിൽ വീട്ടിൽ രവീന്ദ്രനാഥൻ നായർ മകൻ രാജേഷ് മോൻ (36) നെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ എരുമേലി പേട്ടക്കവല ഭാഗത്ത് വെച്ച് യുവതിയെ അപമാനിക്കാൻ ശ്രമിക്കുകയായിരുന്നു. യുവതിയുടെ നേരെ ലൈംഗികച്ചുവയോട് കൂടി ആംഗ്യം കാണിക്കുകയും, യുവതിയുടെ വീഡിയോ പകർത്തുകയും, ഇത് എതിർത്തതിനെ തുടർന്ന് യുവതിയോട് അസഭ്യം പറയുകയും ചെയ്തു.

യുവതിയുടെ പരാതിയെ തുടർന്ന് എരുമേലി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാൾ എരുമേലി സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ട ആളാണ്.

എരുമേലി സ്റ്റേഷൻ എസ്.എച്ച്.ഓ അനിൽകുമാർ വി.വി, എസ്.ഐ മാരായ ശാന്തി കെ ബാബു, അബ്ദുൾ അസീസ്, പോൾ മാത്യു,സി.പി.ഓ സിബി എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.