play-sharp-fill
എരുമേലിയിൽ കള്ള്മൂത്ത്  ഗതാഗതം നിയന്ത്രിച്ച പൊലീസുകാരന് സസ്പെൻഷൻ ; വാർത്ത പുറംലോകത്തെത്തിച്ചത് തേർഡ് ഐ ന്യൂസ്

എരുമേലിയിൽ കള്ള്മൂത്ത് ഗതാഗതം നിയന്ത്രിച്ച പൊലീസുകാരന് സസ്പെൻഷൻ ; വാർത്ത പുറംലോകത്തെത്തിച്ചത് തേർഡ് ഐ ന്യൂസ്

സ്വന്തം ലേഖകൻ
കോട്ടയം: എരുമേലിയിൽ കള്ള്മൂത്ത് ഗതാഗതം നിയന്ത്രിച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ.വാർത്ത പുറംലോകത്തെത്തിച്ചത് തേർഡ് ഐ ന്യൂസ്.

ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥനായ ശ്രീനാഥിനെയാണ് ജില്ലാ പൊലീസ് മേധാവി സസ്പെൻ്റ് ചെയ്തത്.

ശ്രീനാഥ് കള്ള് മൂത്ത് ഗതാഗതം നിയന്ത്രിക്കുന്ന വാർത്ത വിഡിയോ സഹിതം പുറത്ത് വിട്ടത് തേർഡ് ഐ ന്യൂസ് ആയിരുന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശബരിമല അയ്യപ്പഭക്തർ ഏറെയെത്തുന്ന എരുമേലിയിൽ മദ്യലഹരിയിൽ പൊലീസ് ഉദ്യോഗസ്ഥൻ വാഹനങ്ങൾ നിയന്ത്രിക്കുന്ന വീഡിയോ തേർഡ് ഐ ന്യൂസ് പുറത്ത് വിട്ടിരുന്നു.

ഇതിനു പിന്നാലെയാണ് ഈ പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്ത് ജില്ലാ പൊലീസ് മേധാവി ഉത്തരവ് പുറത്തിറക്കിയത്.

ഉത്തരവാദിത്തപ്പെട്ട പോലീസ് ഉദ്യോഗസ്ഥനിൽ നിന്നും വന്നിട്ടുള്ള ഗുരുതരമായ അച്ചടക്കലംഘനം ആയതിനാൽ പൊലീസ് ഉദ്യോഗസ്ഥനെ ഉടനടി സസ്‌പെൻഡ് ചെയ്യുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി ഡി.ശില്പയാണ് സസ്‌പെൻഷൻ ഉത്തരവ് പുറത്തിറക്കിയത്.