എരുമേലിയിൽ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ പ്രസക്തി വർധിച്ചു: ആന്റോ ആന്റണി എംപി

എരുമേലിയിൽ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ പ്രസക്തി വർധിച്ചു: ആന്റോ ആന്റണി എംപി

സ്വന്തം ലേഖകൻ
                                         എരുമേലി: ശബരിമല മണ്ഡല – മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് ലക്ഷക്കണക്കിന് തീർത്ഥാടകർക്കും, മലയോരമേഖല ഉൾപ്പെടുന്ന എരുമേലിയിലെ ജനങ്ങൾക്കും മികച്ച ചികിത്സാ സൗകര്യം ഒരുക്കുന്നതിനായി ഒരു സൂപ്പർ സ്‌പെഷ്യലിറ്റി ഹോസ്പിറ്റലിന്റെ പ്രസക്തി വർധിച്ചതായി ആന്റോ ആന്റണി എംപി.   

ഐഎൻടിയുസി പൂഞ്ഞാർ റീജീയണൽ കമ്മിറ്റിയുടെ നേതൃത്യത്തിൽ ഐ എൻ ടി യു സി പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എരുമേലി ദേവസ്വം ബോർഡ് ഹൈസ്കൂളിൽ ഐ എൻ ടി യു സി റീജണൽ കമ്മിറ്റിയുടെയും, തൊടുപുഴ ആൽ അസ്ഹർ മെഡിക്കൽ കോളേജ് സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടൗൺ വാർഡ്‌ ഗ്രാമ പഞ്ചായത്തംഗവും ഐ എൻ ടി യു സി റീജണൽ പ്രസിഡന്റുമായ നാസർ പനച്ചി അധ്യക്ഷത വഹിച്ച യോഗത്തിൽ, കെ. പി. സി. സി ജനറൽ സെക്രട്ടറി അഡ്വ. പി. എ. സലിം, ഐ. എൻ. ടി. യു. സി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ്,  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജ്കുട്ടി,ഡി. സി. സി  ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൻ, അഡ്വ. കെ. എം. മിജാസ് ആൽ അസ്ഹർ, ( മെഡിക്കൽ കോളേജ് എം. ഡി),     പഞ്ചായത്ത് വൈസ്  പ്രസിഡന്റ് അനുശ്രീ സാബു,ബ്ലോക്ക് പഞ്ചായത്ത് അംഗം ജൂബി അഷറഫ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ലിസ്സി സജി,സുനിമോൾ, ബിനോയ്‌ ഇളവുങ്കൽ,എരുമേലി സർവീസ്സ് സഹകരണബാങ്ക് പ്രസിഡന്റ് സക്കറിയ ഡോമിനിക് ചെമ്പകത്തുങ്കൽ, ശ്രീകുമാരി (എച്. എം. ദേവസ്വം ബോർഡ് ഹൈസ്കൂൾ എരുമേലി )  സലിം കണ്ണങ്കര, അബ്‌ദുൾ ലത്തീഫ് പള്ളിവീട്, രാജൻ അറക്കളം, രവീന്ദ്രൻ എരുമേലി,  അബു ഉബൈദത്ത് എന്നിവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group