
സ്വന്തം ലേഖകൻ
എരുമേലി: നിര്‍മാണം പൂര്‍ത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും ഉദ്ഘാടനം നടക്കാത്തതിനാല്‍ പ്രവർത്തനം നിലച്ച് അതിഥി മന്ദിരം.
എരുമേലിയിലെ പൊതുമരാമത്ത് റെസ്റ്റ് ഹൗസിലാണ് (ടിബി) ഒരു കോടി 70 ലക്ഷം ചെലവിട്ടു നിര്‍മിച്ച പുതിയ ഇരുനില കെട്ടിട സമുച്ചയം മാസങ്ങളായി അടച്ചിട്ടിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
410 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണത്തിലുള്ള പുതിയ കെട്ടിടത്തില്‍. ചുറ്റുമതിലും പഴയ കെട്ടിടത്തിന്റെ നവീകരണവും ഉള്‍പ്പടെയാണ് 1.70 കോടി രൂപ ചെലവിട്ടതെന്ന് അധികൃതര്‍ പറഞ്ഞു.
നേരത്തെ ഉദ്ഘാടനം നടത്താന്‍ നടപടി നീങ്ങിയെങ്കിലും പൊതുമരാമത്ത് മന്ത്രിയുടെ സൗകര്യപ്രകാരമുള്ള സമയവും തീയതിയും ലഭിച്ചില്ല. ഇതോടെ ഉദ്ഘാടനം നീണ്ടു പോകുകയായിരുന്നു. മാസങ്ങളായി അടച്ചിട്ടതിനാല്‍ മുറികളില്‍നിന്നു വാടക വരുമാനം നേടാന്‍ കഴിയുന്നില്ല.
വിഐപി അതിഥികള്‍ക്കായി രണ്ടു മുറികള്‍ കൂടാതെ നാലു മുറികളും ഹാളും ഡൈനിംഗ് ഹാളും അടുക്കളയും വരാന്തയും റിസപ്ഷന് മുറിയുമുണ്ട്