
എരുമേലി: കാനനപാതയിൽ ശബരിമല യാത്ര ചെയ്യുന്ന തീർത്ഥാടകരെ അനാവശ്യമായി തടയുകയും ഭക്തർക്കു ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്ത പോലീസ് നടപടിയിൽ അയ്യപ്പ സേവാ സംഘം കടുത്ത പ്രതിക്ഷേധം രേഖപ്പെടുത്തി.
തിരക്കു വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പോലീസിന്റെ കാടത്ത നടപടി നിയന്ത്രിക്കണമെന്നു ദേവസ്വം ബോർഡിനോടും സർക്കാരിനോടും ഭാരവാഹികൾ ആവശ്യപ്പെട്ടു.
പൊൻകുന്നം യൂണിയൻ പ്രസിഡൻ്റ് അഡ്വ. എം എസ്സ് മോഹൻ, യൂണിയൻ സെക്രട്ടറി ചന്ദ്രശേഖരൻ നായർ ക്യാമ്പ് ഓഫീസ്സർമാരായ കെ.കെ സുരേന്ദ്രൻ, അനിയൻ എരുമേലി മുരളീകുമാർ എന്നിവർ പ്രതിക്ഷേധത്തിൽ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


