
എരുമേലി: ശബരിമല തീർഥാടന കേന്ദ്രമായ എരുമേലിയില്‍ വ്യത്യസ്ത നിരക്കില്‍ ഫീസ് ഈടാക്കുന്നെന്ന ഹർജിയില്‍ ഫീസ് ഏകീകരിക്കാൻ നിർദേശം നല്‍കി ഹൈക്കോടതി ദേവസ്വം ബഞ്ച്.
പാർക്കിംഗ് ഫീസ്, ശുചിമുറി ഉപയോഗിക്കുന്നതിനുള്ള യൂസർ ഫീ എന്നിവ ഏകീകരിക്കണമെന്നാണ് നിർദേശം. കോട്ടയം ജില്ലാ കളക്ടർ, ദേവസ്വം ബോർഡ്, എരുമേലി പഞ്ചായത്ത് അധികൃതർ എന്നിവർ ചേർന്ന് ഫീസ് കൃത്യപ്പെടുത്തണമെന്ന് കോടതി നിർദേശം നല്‍കി.
എരുമേലി സ്വദേശി മനോജ് എസ്. നായർ ആണ് ഇത് സംബന്ധിച്ച് ഹർജി നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ദേവസ്വം ബോർഡിന്റെ പറക്കിംഗ് ഫീസ് നിരക്കും സ്വകാര്യ ഗ്രൗണ്ടുകളിലെ നിരക്കുകളും വ്യത്യസ്തമാണ്. ശുചി മുറി യൂസർ ഫീ നിരക്കിലും വിവിധ നിരക്കുകള്‍ ഈടാക്കുന്നുണ്ട്.
ഇത്തവണ സീസണില്‍ ഒട്ടേറെ പരാതികളാണ് അമിത ഫീസ് സംബന്ധിച്ച് ഉയർന്നത്. പലപ്പോഴും ഫീസ് നിരക്കിന്റെ ബോർഡുകള്‍ മറച്ചു വയ്ക്കുന്നതായി പരാതിയുണ്ട്.



