എരുമേലിയിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; കേസിൽ അയൽവാസി അറസ്റ്റിൽ
സ്വന്തം ലേഖിക
എരുമേലി: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അയൽവാസിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
എരുമേലി ആമക്കുന്ന് ഭാഗത്ത് വാരിപ്ലാക്കൽ വീട്ടിൽ റെജി മകൻ റെമീസ് റെജി (22) നെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇയാൾ കഴിഞ്ഞ ദിവസം അയൽവാസിയായ മുഹമ്മദ് ഫഹദ് എന്നയാളെയാണ് ബൈക്കിന്റെ സ്പോക്കറ്റ് കൊണ്ട് ഇടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. ഫഹദും സുഹൃത്തുക്കളും ചേർന്ന് അടുത്തുള്ള പറമ്പിൽ ക്രിസ്മസ് ആഘോഷം നടത്തുന്നതിനിടയിലാണ് ഇയാൾ അവിടെയെത്തി ആക്രമിച്ചത്.
റമീസിനെതിരെ എതിരെ ഫഹദ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടു എന്നതിന്റെ പേരിൽ ഇരുവരും തമ്മിൽ വാക്കുതര്‍ക്കം ഉണ്ടായിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇയാൾ യുവാവിനെ ആക്രമിച്ചത്.
എരുമേലി സ്റ്റേഷൻ എസ്.എച്ച്.ഓ അനിൽകുമാർ വി.വി, എസ്.ഐ ശാന്തി കെ.ബാബു, അബ്ദുൽ അസീസ്, എ.എസ്.ഐ രാജേഷ്, സി.പി.ഓ മാരായ സിജി കുട്ടപ്പൻ, ഷീബ, സുമേഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.