video
play-sharp-fill

എരുമേലിയിൽ ഗാർഹിക സംരക്ഷണ ഉത്തരവ് ലംഘിച്ച് അമ്മയെ മർദ്ദിച്ചു; കേസിൽ മകൻ അറസ്റ്റിൽ

എരുമേലിയിൽ ഗാർഹിക സംരക്ഷണ ഉത്തരവ് ലംഘിച്ച് അമ്മയെ മർദ്ദിച്ചു; കേസിൽ മകൻ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖിക

എരുമേലി: അമ്മയെ മർദ്ദിച്ച കേസിൽ മകനെ പോലീസ് അറസ്റ്റ് ചെയ്തു.

എരുമേലി കനകപ്പാലം കാരിത്തോട് ഭാഗത്ത് പാട്ടാളിൽ വീട്ടിൽ ജോസി എന്ന് വിളിക്കുന്ന തോമസ് ജോർജ് (32) നെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ തന്റെ അമ്മയെ ചീത്തവിളിക്കുകയും അടിക്കുകയുമായിരുന്നു. ഓട്ടോ ഡ്രൈവറായ ഇയാൾ മദ്യപിച്ച് വീട്ടിലെത്തി അമ്മയെയും, വല്യമ്മയെയും സ്ഥിരമായി മർദ്ദിച്ചിരുന്നു, ഇതിനെതിരെ അമ്മ കാഞ്ഞിരപ്പള്ളി കോടതിയിൽ നിന്നും ഗാർഹിക നിയമപ്രകാരം സംരക്ഷണ ഉത്തരവ് വാങ്ങുകയും ചെയ്തിരുന്നു.

ഇത് ലംഘിച്ചു കൊണ്ടാണ് ഇയാൾ അമ്മയെ വീണ്ടും ഉപദ്രവിച്ചത്. പരാതിയെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

എരുമേലി സ്റ്റേഷൻ എസ്.എച്ച്.ഓ അനിൽകുമാർ വി.വി, എസ്.ഐ ശാന്തി കെ ബാബു, അബ്ദുൽ അസീസ്, രാജേഷ്, സി.പി.ഓ കൃപ.എ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.