video
play-sharp-fill

സ്റ്റേഷനറി കടയിൽ നിന്നും സാധനങ്ങൾ മോഷ്ടിച്ച കേസിൽ ;രണ്ടുപേർ അറസ്റ്റിൽ.

സ്റ്റേഷനറി കടയിൽ നിന്നും സാധനങ്ങൾ മോഷ്ടിച്ച കേസിൽ ;രണ്ടുപേർ അറസ്റ്റിൽ.

Spread the love

സ്വന്തം ലേഖിക 

 എരുമേലി: എരുമേലി സീസണുമായി ബന്ധപ്പെട്ട് തുടങ്ങിയ സ്റ്റേഷനറി കടയിൽ നിന്നും സാധനങ്ങൾ മോഷ്ടിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വണ്ടിപ്പെരിയാർ മൗണ്ട്ഗിരി ഭാഗത്ത് പുത്തൻപുരയിൽ വീട്ടിൽ തോമസ് എബ്രഹാം (59), ഇടുക്കി തങ്കമണി പാണ്ടിപ്പാറ ഭാഗത്ത് തെക്ക്ഇലഞ്ഞിയിൽ വീട്ടിൽ സുഭാഷ് (62) എന്നിവരെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്.

 

ഇവർ ഇരുവരും ചേർന്ന് കഴിഞ്ഞ ദിവസം രാത്രിയോട് കൂടി എരുമേലി ഷെയര്‍ മൌണ്ട് സ്കൂളിനു സമീപം , ശബരിമല സീസണോടനുബന്ധിച്ച് താൽക്കാലികമായി നടത്തിയിരുന്ന കടയിൽ നിന്നും സ്റ്റേഷനറി സാധനങ്ങൾ മോഷ്ടിച്ചുകൊണ്ട് കടന്നു കളയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

പരാതിയെ തുടർന്ന് എരുമേലി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഇരുവരെയും എരുമേലി കെ.എസ്.ആർ.റ്റി.സി സ്റ്റാൻഡിന് സമീപം വച്ച് പിടികൂടുകയായിരുന്നു.

 

എരുമേലി സ്റ്റേഷൻ എസ്.എച്ച്.ഓ ബിജു ഇ.ഡി, എസ്.ഐ ശാന്തി. കെ.ബാബു, രാധാകൃഷ്ണൻ, എ.എസ്.ഐ സിബി മോൻ, ലേഖ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. സുഭാഷിന് എരുമേലി, പൊൻകുന്നം എന്നീ സ്റ്റേഷനുകളിൽ ക്രിമിനൽ കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.