
സ്വന്തം ലേഖകൻ
എരുമേലി: പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് റോഡരികില്‍ കായംകുളം ഫിഷറീസ് എന്ന സ്ഥപനത്തിൽ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ പത്ത് കിലോയോളം വരുന്ന പഴകിയ മത്സ്യം പിടിച്ചെടുത്തു.
മത്സ്യം വാങ്ങി വീട്ടില്‍ കൊണ്ടുപോയി പാകം ചെയ്യാന്‍ കരറിക്കൂട്ടുകള്‍ ഇട്ടപ്പോള്‍ മത്സ്യത്തില്‍ പുഴുക്കള്‍. വാട്സ്‌ആപ്പില്‍ പരാതി ലഭിച്ച് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ കടയില്‍ പരിശോധന നടത്തിയപ്പോള്‍ പുഴുക്കളുള്ള മത്സ്യം സംബന്ധിച്ച് തെളിവുകളില്ല. പുഴുക്കള്‍ ഉണ്ടെന്ന് പരാതി അറിയിച്ച ആള്‍ ഈ മത്സ്യം കടയില്‍ തിരികെ കൊടുത്ത് പണം തിരിച്ചു വാങ്ങിയിരുന്നു. ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എത്തിയപ്പോള്‍ ഈ മത്സ്യം കണ്ടെത്താനായില്ല. അതേസമയം കടയില്‍ നടത്തിയ പരിശോധനയില്‍ പത്ത് കിലോയോളം വറ്റ ഇനത്തിലുള്ള പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എരുമേലി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് റോഡരികില്‍ കായംകുളം ഫിഷറീസ് കടയിലാണ് പരിശോധന നടത്തിയത്. എരുമേലി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷാജി കറുകത്ര പരിശോധനയ്ക്ക് നേതൃത്വം നല്‍കി. ശുചിത്വ ഗുണനിലവാരം കടയില്‍ ഇല്ലെന്നു കണ്ട െത്തി. ഇത് ഉറപ്പാക്കി ബോധ്യപ്പെടുത്താന്‍ നിര്‍ദേശിച്ച് കട ഉടമയ്ക്ക് നോട്ടീസ് നല്‍കി. പുഴുക്കളുള്ള മത്സ്യം കിട്ടിയ ആള്‍ ഇത് സംബന്ധിച്ചു സാമ്പിൾ ആരോഗ്യ വകുപ്പിന് നല്‍കാതെയാണ് പരാതി അറിയിച്ചതെന്നും അതിനാല്‍ കേസെടുത്തില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.