എരുമേലിയിൽ റോഡരികില്‍ പാര്‍ക്ക് ചെയ്ത ബസ് കാണാനില്ല ;മോഷ്ടിച്ച് വിറ്റെന്ന് പരാതി;എരുമേലി പോലീസ് അന്വേഷണം ആരംഭിച്ചു
സ്വന്തം ലേഖിക
എരുമേലി: റോഡരികില്‍ പാര്‍ക്ക് ചെയ്ത 2011 മോഡല്‍ 48 സീറ്റുള്ള ബസ് മോഷ്ടിച്ച് വിറ്റെന്ന് പരാതി. എരുമേലിയില്‍ പാത്തിക്കക്കാവ് റോഡില്‍ നിന്നാണ് ബസ് മോഷ്ടിക്കപ്പെട്ടതെന്നാണ് പരാതി. പ്രതികളെ സംബന്ധിച്ച് നിര്‍ണായക തെളിവുകള്‍ സിസിടി വി കാമറയില്‍ ലഭിച്ചതായി സൂചന. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച പരാതിയെ തുടര്‍ന്ന് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
രണ്ടാഴ്ച മുൻപാണ് സംഭവം. കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശി കരോട്ടുവീട്ടില്‍ ആഷിക് ആണ് പരാതി നല്‍കിയത്. തൊടുപുഴ യാത്ര മോട്ടോഴ്സ് ഉടമ സിദ്ദിഖില്‍ നിന്നു താന്‍ വാങ്ങിയ ബസ് എരുമേലിയില്‍ പാര്‍ക്ക് ചെയ്തിട്ട ശേഷമാണ് കാണാതായതെന്ന് പരാതിയില്‍ പറയുന്നു. കൊട്ടിയം എന്ന സ്ഥലത്ത് ഈ ബസ് വില്‍പ്പന നടത്തിയെന്നാണ് സ്ഥാപനത്തിലെ സിസി ടി വി കാമറ ദൃശ്യത്തില്‍ അറിഞ്ഞതെന്ന് ആഷിക് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍, സംഭവം മോഷണം ആണോ വില്‍പ്പന ആണോ എന്ന് അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് എരുമേലി പോലീസ് അറിയിച്ചു. ബസ് വില്‍പ്പന നടത്തിയതായി കാമറ ദൃശ്യങ്ങളില്‍ കണ്ടെത്തിയിരുന്നു. ദൃശ്യങ്ങളില്‍ കണ്ട എരുമേലി സ്വദേശികള്‍ പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് അറിയിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
മോട്ടോര്‍ വാഹന വകുപ്പില്‍ ഹാജരാക്കി ടെസ്റ്റ് നടത്താന്‍ വേണ്ടിയും ഒരാള്‍ വാടകയ്ക്ക് ബസ് ആവശ്യപ്പെട്ടതുകൊണ്ടുമാണ് എരുമേലിയില്‍ ബസ് എത്തിച്ചത്. എന്നാല്‍ ബസ് ആവശ്യപ്പെട്ടയാള്‍ വേണ്ടെന്ന് വച്ചതിനാല്‍ ടെസ്റ്റിംഗ് നടത്താന്‍ വേണ്ടി എരുമേലിയില്‍ ബസ് പാര്‍ക്ക് ചെയ്തിടുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു. താന്‍ കെട്ടിട നിര്‍മാണ ജോലിയുടെ ആവശ്യപ്രകാരം ഗുജറാത്തില്‍ പോയി മടങ്ങി വന്നപ്പോഴാണ് ബസ് കാണാതായതെന്ന് ആഷിക് പറഞ്ഞു