പൂഞ്ഞാർ എരുമേലി സംസ്ഥാനപാതയിൽ കണ്ണിമല കയറ്റത്തിൽ നിയന്ത്രണം വിട്ട് ലോറി മറിഞ്ഞ് അപകടം ; ഡ്രൈവർക്ക് പരിക്ക് ; അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Spread the love

എരുമേലി: പൂഞ്ഞാർ എരുമേലി സംസ്ഥാന പാതയിൽ കണ്ണിമല കയറ്റത്തിൽ ലോറി മറിഞ്ഞു. കയറ്റം കയറുന്നതിനിടെ നിയന്ത്രണം വിട്ട് പുറകോട്ട് ഉരുണ്ട് മറിയുകയായിരുന്നു.

ഞായറാഴ്ച പുലർച്ചെ മൂന്നുമണിയോടുകൂടിയായിരുന്നു അപകടം. കൊല്ലത്ത് നിന്നും കുമളിയിലേക്ക് കശുവണ്ടി തോടുമായി പോയ ലോറിയാണ് മറിഞ്ഞത്. അപകടത്തിൽ ഡ്രൈവർക്ക് നിസ്സാര പരിക്കേറ്റു.