എരുമേലിയിൽ റോഡ് വശങ്ങളിലെ കാട് തെളിക്കൽ ശബരിമല സീസണിൽമാത്രം: അതുവരെ വഴിയാത്രക്കാർക്ക് കാട് ശരണം

Spread the love

എരുമേലി: റോഡുകളുടെ വശങ്ങളില്‍ വളർന്ന പൊന്തക്കാടുകള്‍ വെട്ടി മാറ്റണമെങ്കില്‍ ശബരിമല സീസണാകണം. എരുമേലിയിലെ സ്ഥിതിയാണിത്.
ടൗണില്‍ നടപ്പാതകളില്‍ വരെ പൊന്തക്കാടുകള്‍ നിറഞ്ഞു. നവംബർ ആകുമ്പോഴാണ് ശബരിമല തീർഥാടന കാലം ആരംഭിക്കുക.

അപ്പോഴാണ് മരാമത്ത് വകുപ്പ് റോഡിന്‍റെ വശങ്ങള്‍ തെളിക്കുക. ഇതിനുശേഷം കാട് തെളിക്കല്‍ അടുത്ത ശബരിമല സീസണ്‍ എത്തുമ്പോഴാണ്.

എരുമേലി ടൗണില്‍ സർക്കാർ ആശുപത്രി, പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് ക്ഷേത്രം ഭാഗത്തുള്ള റോഡിന്‍റെ വശത്തെ നടപ്പാതയില്‍ കാടുകള്‍ നിറഞ്ഞ നിലയിലാണ്. കൊരട്ടി റോഡില്‍ ഇരുവശങ്ങളിലും കാടുകള്‍ മൂലം കാല്‍നട യാത്രക്കാർ ബുദ്ധിമുട്ടുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാഞ്ഞിരപ്പള്ളി-എരുമേലി റോഡിലും എരുമേലി-മുക്കൂട്ടുതറ-കണമല-പമ്പാവാലി റോഡിലും എരുമേലി-റാന്നി റോഡിലും കണമല-കോരുത്തോട് റോഡിലും മിക്കയിടങ്ങളില്‍ റോഡിന്‍റെ വശങ്ങള്‍ പൊന്തക്കാടുകളും മുള്‍പ്പടർപ്പുകളും നിറഞ്ഞിരിക്കുകയാണ്.

പാമ്പ് ഉള്‍പ്പെടെ ഇഴജന്തുക്കളുടെ ശല്യവുമുണ്ട്. അപകടങ്ങള്‍ ഒഴിവാക്കാൻ കാട് തെളിക്കല്‍ ജോലികള്‍ അടിയന്തരമായി നടത്തണമെന്ന ആവശ്യമുയർന്നു.