എരുമേലി കൊച്ചുതോട്ടില്‍ രാസമാലിന്യമൊഴുകുന്നു;തുരിശ് കലർന്ന നിലയില്‍ വെളുപ്പുനിറത്തില്‍ വെള്ളം ഒഴുകുന്നത്; നാട്ടുകാർ അധികൃതരെ അറിയിച്ചിട്ടും നടപടിയില്ല ;തോടിനെ ആശ്രയിച്ചുള്ള കുടിവെള്ളപദ്ധതികള്‍ക്ക് മലിനജലം ഭീഷണി

Spread the love

എരുമേലി: ടൗണിന് സമീപമുള്ള കൊച്ചുതോട്ടില്‍ രാസമാലിന്യമൊഴുകുന്നതായി പരാതി. തുരിശ് കലർന്ന നിലയില്‍ വെളുപ്പുനിറത്തില്‍ വെള്ളം ഒഴുകുന്നത് സമീപത്തെ വ്യാപാരികളുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പഞ്ചായത്ത്‌, ആരോഗ്യ വകുപ്പ് അധികൃതരെ അറിയിക്കുകയായിരുന്നു.

ഇന്നലെ ഉച്ചയ്ക്കാണ് വെള്ളത്തിന്‍റെ നിറം മാറിത്തുടങ്ങിയത്. കഴിഞ്ഞ ദിവസം നീലനിറത്തില്‍ വെള്ളം ഒഴുകിയിരുന്നു. രണ്ട് സംഭവങ്ങളും പഞ്ചായത്ത്‌, ആരോഗ്യ വകുപ്പ് അധികൃതരെ നാട്ടുകാർ അറിയിച്ചിട്ടും നടപടികള്‍ ഉണ്ടായിട്ടില്ല.തോടിനെ ആശ്രയിച്ചു പ്രവർത്തിക്കുന്ന കുടിവെളള പദ്ധതികൾക്ക് മലിനജലം ഭീഷണിയാണ്.

വലിയതോട്ടിലാണ് കൊച്ചുതോട് അവസാനിക്കുന്നത്. മണിമലയാറിലെ കൊരട്ടിയിലാണ് വലിയ തോട് എത്തിച്ചേരുന്നത്. മണിമലയാറ്റില്‍ ഒട്ടേറെ കുടിവെള്ള വിതരണ പദ്ധതികള്‍ പ്രവർത്തിക്കുന്നുണ്ട്. വെള്ളത്തില്‍ രാസമാലിന്യമൊഴുകുന്നത് കുടിവെള്ള വിതരണത്തെ അനാരോഗ്യകരമാക്കുമെന്നും അധികൃതർ എത്രയും വേഗം നടപടികള്‍ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group