
എരുമേലി: പത്ത് വർഷം മുമ്പ് ആരംഭിച്ച എരുമേലി കുടിവെള്ള വിതരണ പദ്ധതിയുടെ രണ്ടാംഘട്ടം അനന്തമായി നീളുകയാണ്.പദ്ധതി പ്രദേശത്തെ വീടുകളിൽ ടാപ്പുകളും, വാട്ടർ മീറ്ററുകളും ,ടാങ്കുകൾ സ്ഥാപിച്ചിട്ടും ഇതുവരെയായിട്ടും ജലവിതരണം ആരംഭിച്ചിട്ടില്ല.
മണിപ്പുഴ, പ്രപ്പോസ് , മുക്കൂട്ടുത്തറ, ഇരുമ്പൂന്നിക്കര, തുരംപാറ, ഇരുമ്പൂന്നിക്കര, മുട്ടപ്പള്ളി, ഉമ്മിക്കുപ്പ, കണമല,മൂക്കൻപെട്ടി, പമ്പാവാലി,ഏയ്ഞ്ചൽവാലി, പാണപിലാവ്, പള്ളിക്കുന്ന്, കിരിത്തോട്, എരുത്വാപ്പുഴ
എന്നിവിടങ്ങളിലെ നൂറുകണക്കിന് ആളുകളാണ് കുടിവെള്ളം ലഭിക്കാതെ ദുരിതം അനുഭവിക്കുന്നത്.
വേനൽ രൂക്ഷമായതൊടെ പ്രദേശവാസികൾ സ്വാകാര്യ കുടിവെള്ള വിതരണക്കാരെ ആശ്രയിക്കുകയാണ്. നാഷണൽ ഹൈവേയിൽ റോഡുകൾ ക്രോസ് ചെയ്ത് വെട്ടിപ്പൊളിക്കുന്നതിന് എൻ എച്ച് വിഭാഗം അനുമതി നൽകാത്തതാണ് ജലവിതരണത്തിന് തടസ്സമെന്ന് അധികൃതർ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതിനാൽ എരുമേലി കുടിവെള്ള പദ്ധതിയുടെ പൂർത്തീകരണത്തിനായി അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഡിസിസി ജനറൽ സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്തംഗവുമായ പ്രകാശ് പുളിക്കൻ ജലവിഭവ മന്ത്രിക്ക് നിവേദനം നൽകി.




