പൊ​ന്ന​മ്പ​ല​മേ​ട്ടി​ൽ തെ​ളി​ഞ്ഞ മ​ക​ര​ജ്യോ​തി ക​ണ്ട് അ​യ്യ​പ്പ​ഭ​ക്ത​ർ സു​ര​ക്ഷി​ത​രാ​യി മ​ട​ങ്ങി; ശ​ബ​രി​മ​ല പാ​ത​യി​ൽ കോ​ട്ട​യം ജി​ല്ലാ പോ​ലീ​സി​ന്‍റെ​ മേ​ൽ​നോ​ട്ട​ത്തി​ൽ വി​പു​ല​മാ​യ സു​ര​ക്ഷാ സ​ന്നാ​ഹ​മാ​ണ് ഒ​രു​ക്കി​യ​ത്; വ​ള​വി​ലും ജം​ഗ്ഷ​നി​ലും മു​ക്കി​ലും മൂ​ല​യി​ലും ചു​വ​പ്പും പ​ച്ച​യും സി​ഗ്ന​ൽ വെ​ളി​ച്ച​വു​മാ​യി റോ​ഡി​ൽ പോ​ലീ​സ് വ​ഴി​കാ​ട്ടി

Spread the love

എ​രു​മേ​ലി: ഇനി ഒരു വർഷത്തെ കാത്തിരിപ്പാണ് അടുത്ത മണ്ഡല മകരവിളക്കിനായി. പൊ​ന്ന​മ്പ​ല​മേ​ട്ടി​ൽ തെ​ളി​ഞ്ഞ മ​ക​ര​ജ്യോ​തി ക​ണ്ട് അ​യ്യ​പ്പ​ഭ​ക്ത​ർ സു​ര​ക്ഷി​ത​രാ​യി മ​ട​ങ്ങി. മ​ക​ര​ജ്യോ​തി ദ​ർ​ശ​ന​ത്തി​നാ​യി തീ​ർ​ഥാ​ട​ക​ർ ത​മ്പ​ടി​ച്ച സ്ഥ​ല​ങ്ങ​ളി​ലും മ​ട​ക്ക​യാ​ത്ര​യി​ലും വ​ൻ സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് സ​ജ്ജ​മാ​ക്കി​യ​ത്.

video
play-sharp-fill

മ​ട​ക്ക​യാ​ത്ര അ​പ​ക​ട​ര​ഹി​ത​മാ​ക്കാ​ൻ ഇ​ന്ന​ലെ വൈ​കു​ന്നേ​രം മു​ത​ൽ റോ​ഡി​ൽ വി​വി​ധ ഡ്യൂ​ട്ടി പോ​യി​ന്‍റു​ക​ളി​ൽ പോ​ലീ​സു​കാ​ർ സേ​വ​ന​നി​ര​ത​രാ​യി​രു​ന്നു. വി​വ​ര​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കാ​ൻ എ​രു​മേ​ലി​യി​ൽ പോ​ലീ​സി​ന്‍റെ ഹൈ​ടെ​ക് ക​ൺ​ട്രോ​ൾ റൂ​മും കാ​മ​റാ നി​രീ​ക്ഷ​ണ​വും സ​ഹാ​യി​ച്ചു. മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന്‍റെ പ​ട്രോ​ളിം​ഗ് സ്ക്വാ​ഡു​ക​ൾ പ്ര​ധാ​ന ടൗ​ണു​ക​ളി​ൽ ക്യാ​മ്പ് ചെ​യ്തി​രു​ന്നു.

കെ​എ​സ്ആ​ർ​ടി​സി​യു​ടെ സ്പെ​ഷ​ൽ സ​ർ​വീ​സു​ക​ളി​ൽ തി​ര​ക്കേ​റെ അ​നു​ഭ​വ​പ്പെ​ട്ടു. കൊ​ക്ക​യും കൊ​ടും​വ​ള​വും അ​പ​ക​ട​സാ​ധ്യ​ത​ക​ൾ നി​റ​ഞ്ഞ​തു​മാ​യ ക​ണ​മ​ല​യി​ലും കോ​രു​ത്തോ​ട്, വ​ന​പാ​ത​ക​ളി​ലും പ്ര​ത്യേ​ക​മാ​യി ഡ്യൂ​ട്ടി പോ​യി​ന്‍റു​ക​ൾ ക്ര​മീ​ക​രി​ച്ചി​രു​ന്നു. മ​ക​ര​ജ്യോ​തി കാ​ണാ​നാ​യി വ​ന​ത്തി​ലെ ഉ​യ​ർ​ന്ന ഭാ​ഗ​ങ്ങ​ളി​ൽ ക്ര​മീ​ക​ര​ണ​ങ്ങ​ൾ വ​കു​പ്പു​ക​ൾ സം​യു​ക്ത​മാ​യാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യ​ത്. താ​ത്കാ​ലി​ക വൈ​ദ്യു​തീ​ക​ര​ണം കെ​എ​സ്ഇ​ബി സ​ജ്ജ​മാ​ക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ​ന​പാ​ല​ക​രും സേ​വ​ന​നി​ര​ത​രാ​യി. അ​സ്കാ ലൈ​റ്റു​ക​ൾ പോ​ലീ​സ് സ്ഥാ​പി​ച്ചി​രു​ന്നു. ക​ണ​മ​ല​യി​ൽ ആം​ബു​ല​ൻ​സു​ക​ൾ ക്ര​മീ​ക​രി​ച്ച​തി​നു പു​റ​മേ മൊ​ബൈ​ൽ മെ​ഡി​ക്ക​ൽ സം​ഘ​ത്തെ​യും നി​യോ​ഗി​ച്ചി​രു​ന്നു. ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ താ​ത്കാ​ലി​ക ഓ​ഫീ​സി​ൽ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം നേ​രി​ടാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് ജീ​വ​ന​ക്കാ​ർ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന​ത്.

നി​ല​യ്ക്ക​ൽ മു​ത​ൽ ക​ണ​മ​ല വ​രെ പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സി​ന്‍റെ​യും ക​ണ​മ​ല​യി​ൽ​നി​ന്ന് എ​രു​മേ​ലി​യി​ലൂ​ടെ​യു​ള്ള ശ​ബ​രി​മ​ല പാ​ത​യി​ൽ കോ​ട്ട​യം ജി​ല്ലാ പോ​ലീ​സി​ന്‍റെ​യും മേ​ൽ​നോ​ട്ട​ത്തി​ൽ വി​പു​ല​മാ​യ സു​ര​ക്ഷാ സ​ന്നാ​ഹ​മാ​ണ് ഒ​രു​ക്കി​യ​ത്. വ​ള​വി​ലും ജം​ഗ്ഷ​നി​ലും മു​ക്കി​ലും മൂ​ല​യി​ലും ചു​വ​പ്പും പ​ച്ച​യും സി​ഗ്ന​ൽ വെ​ളി​ച്ച​വു​മാ​യി റോ​ഡി​ൽ പോ​ലീ​സ് വ​ഴി​കാ​ട്ടി.

ഇ​ന്ന​ലെ രാ​ത്രി 7.30ഓ​ടെ പാ​ത​ക​ളി​ൽ തീ​ർ​ഥാ​ട​ക​രു​ടെ മ​ട​ക്ക​യാ​ത്ര ആ​രം​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്ന​ങ്ങോ​ട്ട് വാ​ഹ​ന​പ്ര​ള​യ​മാ​യി​രു​ന്നു. വ​ഴി തി​രി​ച്ചു​വി​ടാ​നു​ള്ള റൂ​ട്ടു​ക​ൾ നേ​ര​ത്തേത​ന്നെ നി​ശ്ച​യി​ച്ച് പോ​ലീ​സ് ഡ്യൂ​ട്ടി ആ​രം​ഭി​ച്ച​തി​നാ​ൽ വാ​ഹ​ന​ത്തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​നാ​യി. നാ​ട്ടു​കാ​രു​ടെ വാ​ഹ​ന​ങ്ങ​ളെ ശ​ബ​രി​മ​ല പാ​ത​യി​ൽ വഴി തി​രി​ച്ചു​വി​ട്ട് തി​ര​ക്ക് നി​യ​ന്ത്രിച്ചു.

തി​ര​ക്കേ​റി​യ മു​ക്കൂ​ട്ടു​ത​റ ടൗ​ണി​ൽ കൂ​ടു​ത​ൽ പോ​ലീ​സു​കാ​രെ ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ച്ചി​രു​ന്നു. എ​രു​മേ​ലി പേ​ട്ട​ക്ക​വ​ല, രാ​ജാ​പ്പ​ടി, ടി​ബി റോ​ഡ് ജം​ഗ്ഷ​ൻ, പ്ര​പ്പോ​സ്, ക​ണ്ണി​മ​ല, കൊ​ര​ട്ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ തീ​ർ​ഥാ​ട​ക വാ​ഹ​ന​ത്തി​ര​ക്ക് നി​യ​ന്ത്രി​ച്ചു. എ​രു​മേ​ലി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ഏ​ഴ് ഡോ​ക്‌​ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള​ള സം​ഘം പ്ര​ത്യേ​ക​മാ​യി ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്നു.