എരുമേലി വിമാനത്താവളം അതിര്‍ത്തിയായി; ഏറ്റെടുക്കുന്ന സ്ഥലങ്ങള്‍ക്ക് കുറ്റി സ്ഥാപിച്ച്‌ മാര്‍ക്ക് ചെയ്യുന്ന ജോലികള്‍ ആരംഭിച്ചു.

Spread the love

 

എരുമേലി : നിര്‍ദിഷ്‌ട വിമാനത്താവള പദ്ധതി സ്ഥലത്തിന്‍റെ അതിര്‍ത്തി നിര്‍ണയം പൂര്‍ത്തിയായതോടെ ഏറ്റെടുക്കുന്ന സ്ഥലങ്ങള്‍ക്കു കുറ്റി സ്ഥാപിച്ച്‌ മാര്‍ക്ക് ചെയ്യുന്ന ജോലികള്‍ ആരംഭിച്ചു.ചെറുവള്ളി എസ്റ്റേറ്റിനു പുറമേ ഏറ്റെടുക്കാൻ നിശ്ചയിച്ചിരിക്കുന്നത് 160 ഏക്കര്‍ സ്വകാര്യ ഭൂമിയാണ്. ഈ സ്ഥലങ്ങളിലാണ് കുറ്റി സ്ഥാപിച്ച്‌ മാര്‍ക്ക് ചെയ്യുന്ന ജോലികള്‍ നടത്തുന്നത്.

video
play-sharp-fill

 

 

 

 

 

മണിമല പഞ്ചായത്തിലെ ചാരുവേലി ഭാഗത്ത്‌ ഇന്നലെ ഈ ജോലികള്‍ നടന്നു. മെറിഡിയൻ ഗ്രൂപ്പാണു ജോലികള്‍ നിര്‍വഹിക്കുന്നത്. റിട്ട. ഡെപ്യൂട്ടി കളക്ടര്‍ അജിത്കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് മേല്‍നോട്ട ചുമതല. വിമാനത്താവളത്തിന്‍റെ കവാടങ്ങളായി പ്രാഥമികമായി നിശ്ചയിച്ചിരിക്കുന്ന മുക്കട ചാരുവേലി ഭാഗത്തെയും എരുമേലി ഓരുങ്കല്‍കടവ് ഭാഗത്തെയും അതിര്‍ത്തി മാര്‍ക്കിംഗ് നടപടികള്‍ നേരത്തേ പൂര്‍ത്തിയായിക്കിയിരുന്നു. കോണ്‍ക്രീറ്റ് തൂണുകള്‍ ഉറപ്പിച്ച്‌ താത്കാലിക അടയാളപ്പെടുത്തലാണ് നടത്തിയത്.