video
play-sharp-fill
പെട്രോള്‍ പമ്പിനടുത്ത് കിണറ്റില്‍ ഇന്ധനം; സ്ഥിരീകരിക്കാൻ പേപ്പറിൽ തീകൊളുത്തി കിണറ്റിലിട്ടു; ഒടുവില്‍ എരുമേലിയിൽ കിണറ്റിനുള്ളിൽ പടർന്ന തീയണച്ചത് ഫയര്‍ഫോഴ്സ്

പെട്രോള്‍ പമ്പിനടുത്ത് കിണറ്റില്‍ ഇന്ധനം; സ്ഥിരീകരിക്കാൻ പേപ്പറിൽ തീകൊളുത്തി കിണറ്റിലിട്ടു; ഒടുവില്‍ എരുമേലിയിൽ കിണറ്റിനുള്ളിൽ പടർന്ന തീയണച്ചത് ഫയര്‍ഫോഴ്സ്

സ്വന്തം ലേഖകൻ

എരുമേലി: പെട്രോള്‍ ബങ്കിന് സമീപത്തെ വീടിന്‍റെ കിണറ്റില്‍ ഇന്ധനം കലര്‍ന്നെന്ന സംശയത്തില്‍ തീ കത്തിച്ചിട്ടതോടെ കിണറ്റിൽ പടർന്ന തീ ഫയര്‍ ഫോഴ്സ് യൂണിറ്റുകള്‍ എത്തി വെള്ളം പമ്ബ് ചെയ്ത് കെടുത്തി.

കെ.ജി. ബാലകൃഷ്ണന്‍ എന്നയാളുടെ വീട്ടിലെ കിണറ്റിലാണ് തൊട്ടടുത്തുള്ള പമ്പിലെ ഇന്ധന ടാങ്കില്‍നിന്ന് ഇന്ധനം കലര്‍ന്നതായി സംശയം തോന്നിയത്. കിണറ്റിലെ വെള്ളത്തില്‍ ഇതിന്‍റെ ലക്ഷണങ്ങള്‍ പ്രകടമാകുകയും ഗന്ധം അനുഭവപ്പെടുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആരെങ്കിലും ഇന്ധനം ഒഴിച്ചതാണെന്ന സംശയത്തില്‍ വെള്ളം വറ്റിച്ച്‌ വൃത്തിയാക്കാന്‍ കിണറ്റില്‍ ഇറങ്ങിയയാള്‍ ഇന്ധനത്തിന്‍റെ രൂക്ഷ ഗന്ധംമൂലം ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട് കരയ്ക്ക് കയറി.

സംശയം തീര്‍ക്കാന്‍ ഒരാള്‍ കിണറ്റിലേക്ക് പേപ്പര്‍ കത്തിച്ചിട്ടതോടെ കിണറ്റില്‍ തീ ആളിപ്പടര്‍ന്നു. വിവരം അറിഞ്ഞ് നാട്ടുകാരും പോലീസും കാഞ്ഞിരപ്പള്ളി, എരുമേലി എന്നിവിടങ്ങളില്‍നിന്നു മൂന്ന് ഫയര്‍ ഫോഴ്‌സ് യൂണിറ്റും സ്ഥലത്തെത്തി. വെള്ളം തുടര്‍ച്ചയായി പമ്ബ് ചെയ്ത് കിണറ്റിനുള്ളിലെ തീയണച്ച്‌ ഇന്ധന സാന്നിധ്യം നിര്‍വീര്യമാക്കി.

സംഭരണടാങ്കില്‍നിന്ന് ഇന്ധനം സമീപത്തെ കിണറ്റിലെ വെള്ളത്തില്‍ വ്യാപിച്ചതാണെന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറയുന്നു.