
എരുമേലി : പണയത്തിലിരിക്കുന്ന സ്വർണമെടുത്ത് വില്‍ക്കാനെന്ന വ്യാജേന, പണമിടപാടുകാരനില്‍ നിന്ന് ഒൻപതുലക്ഷം രൂപ വാങ്ങി യുവതിയും സഹായിയും മുങ്ങി.
കഴിഞ്ഞ 24 ന് എരുമേലി സ്വകാര്യ ബസ് സ്റ്റാന്റ് റോഡിലുള്ള ധനകാര്യ സ്ഥാപനത്തിന് മുന്നിലാണ് തട്ടിപ്പ് നടന്നത്. മുണ്ടക്കയം പാലൂര്‍ക്കാവ് സ്വദേശിയായ യുവാവിനാണ് പണം നഷ്ടപ്പെട്ടത്. പണമിടപാടുകാരൻ എരുമേലി പോലീസില്‍ പരാതി നല്കി.
ചികിത്സാ ആവശ്യങ്ങള്‍ക്കായി തന്റെ പണയസ്വർണം വില്ക്കാൻ സഹായിക്കണമെന്നായിരുന്നു യുവതിയുടെ അഭ്യർത്ഥന. എരുമേലിയിലെ ഒരു ധനകാര്യ സ്ഥാപനത്തില്‍ പണയമിരിക്കുന്ന സ്വർണം വിടുവിക്കാനായി യുവതി ഒൻപതു ലക്ഷം രൂപ വാങ്ങി. തന്റെ പക്കല്‍ തികയാത്തതിനാല്‍ സുഹൃത്തില്‍ നിന്നാണ് പരാതിക്കാരൻ പണം സംഘടിപ്പിച്ചത്. പണവുമായി സ്ഥാപനത്തിനകത്തേക്ക് പോയ യുവതി തിരികെ വന്നില്ല. ഏറെ നേരം കാത്തുനിന്ന പണമിടപാടുകാരൻ അകത്തു കയറി അന്വേഷിച്ചപ്പോഴാണ് അങ്ങനെയൊരാള്‍ സ്വർണം പണയം വെച്ചിട്ടില്ലെന്നും താൻ വഞ്ചിക്കപ്പെട്ടെന്നും മനസ്സിലായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തട്ടിപ്പിന് പിന്നില്‍ കണ്ണൂർ സ്വദേശികളാണെന്നും ഇതില്‍ കൂടുതല്‍ പേർക്ക് പങ്കുണ്ടെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രതികളുടെ മൊബൈല്‍ ഫോണ്‍ നിലവില്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.



