എരുമേലിയിൽ മോട്ടോർ വാഹനവകുപ്പിന്റെ മരണപ്പാച്ചിൽ; മത്സ്യ വ്യാപാരിയെ ഇടിച്ചു വീഴ്ത്തി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: എരുമേലിയിൽ മോട്ടോർ വാഹനവകുപ്പിന്റെ മരണപ്പാച്ചിൽ. മത്സ്യ വ്യാപാരിയെ ഇടിച്ചു വീഴ്ത്തി. കാളകെട്ടി സ്വദേശി രാജീവിനെ (27) ആണ് ബൈക്കിൽ മത്സ്യവുമായി വരുന്നതിനിടെ മോട്ടോർ വാഹന വകുപ്പിന്റെ വാഹനം ഇടിച്ചു വീഴ്ത്തിയത്.

ഇന്ന് രാവിലെ ഒമ്പത് മണിയോടെ കണമലയിൽ വെച്ചാണ് അപകടം ഉണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമിതവേഗത്തിൽ പാഞ്ഞെത്തിയ എംവിഡിയുടെ വാഹനം നിർത്തിയിട്ടിരുന്ന രാജീവിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ രാജീവിന് വീഴ്ചയിൽ തലയ്ക്ക് ഗുരുതര പരിക്കുപ്പറ്റിയിട്ടുണ്ട്.

പരിക്ക് ഗുരുതരമായതിനാൽ പമ്പയിലേക്കും അതിനുശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും രാജിവിനെ കൊണ്ടുപോയി.