
സ്വന്തം ലേഖകൻ
വെള്ളൂർ: ഇറുമ്പയം ടാഗോർ ലൈബ്രറിയുടെ 38-ാമത് വാർഷികാഘോഷവും പുതിയ ലൈബ്രറി കെട്ടിടത്തിന്റെ ഉദ്ഘാടനവും നടത്തി. തൊടുപുഴ ന്യൂമാൻ കോളേജ് മുൻ അധ്യാപകൻ പ്രഫ.ടി. ജെ.ജോസഫ് വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു.
മൂല്യച്യുതിയാണ് സമൂഹം ഇന്ന് നേരിടുന്ന സാംസ്കാരിക അപചയങ്ങൾക്ക് കാരണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പ്രഫ.ടി.ജെ.ജോസഫ് അഭിപ്രായപ്പെട്ടു. ലൈബ്രറി പ്രസിഡന്റ് ജി.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ ഡോ. ജോർജ് ഇറുമ്പയത്തിൻ്റെ ആത്മകഥ സാഹിത്യ അക്കാദമി അംഗം ഡോ.കുര്യാസ് കുമ്പളക്കുഴി തോമസ് വെട്ടിക്കലിന് നൽകി പ്രകാശനം ചെയ്തു. മാത്യു കെ. മാത്യുവിന്റെ ചെറുകഥാ സമാഹാരത്തിന്റെ പ്രകാശനം പ്രഫ.ടി.ജെ. ജോസഫ് നിർവ്വഹിച്ചു.
കവി ഗിരിചൻ ആചാരി, അധ്യാപക പരിശീലനത്തിൽ റാങ്ക് നേടിയ എം.എസ്.അനുഷ എന്നിവരെ ആദരിച്ചു. ഡോ.കുര്യാസ് കുമ്പളക്കുഴി, മാധ്യമ പ്രവർത്തകൻ സണ്ണി ചെറിയാൻ, മാത്യു കെ. മാത്യു , തോമസ് വെട്ടിക്കൽ, വെള്ളൂർ പഞ്ചായത്ത് പ്രസിഡൻറ് ആർ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നികിതകുമാർ,വൈക്കം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ടി.കെ.ഗോപി, പഞ്ചായത്ത് അംഗങ്ങളായ ജയാ അനിൽ, കെ.എസ്. സച്ചിൻ, രാധാമണിമോഹൻ, ലിസിസണ്ണി ജില്ലാ ലൈബ്രറി കൗൺസിൽ അംഗം സരീഷ്കുമാർ , ലൈബ്രറി വൈസ് പ്രസിഡൻറ് പി.എം. സുനിൽകുമാർ , സെക്രട്ടറി മോഹനൻ തുടങ്ങിയവർ സംബന്ധിച്ചു.