video
play-sharp-fill
വനിതാ ജഡ്ജിയ്ക്കു പോലും രക്ഷയില്ലാത്ത നാടായി കേരളം..! ഏറ്റുമാനൂരിൽ വനിതാ ജഡ്ജിയോട് അശ്ലീല ഡയലോഗ്; വക്കീൽ ഗുമസ്തനെതിരെ കേസെടുത്തു; ജഡ്ജിയെ തുണിപൊക്കി കാണിക്കും എന്നു പറഞ്ഞ പ്രതി ഒളിവിൽ

വനിതാ ജഡ്ജിയ്ക്കു പോലും രക്ഷയില്ലാത്ത നാടായി കേരളം..! ഏറ്റുമാനൂരിൽ വനിതാ ജഡ്ജിയോട് അശ്ലീല ഡയലോഗ്; വക്കീൽ ഗുമസ്തനെതിരെ കേസെടുത്തു; ജഡ്ജിയെ തുണിപൊക്കി കാണിക്കും എന്നു പറഞ്ഞ പ്രതി ഒളിവിൽ

തേർഡ് ഐ ബ്യൂറോ

കോട്ടയം: വനിതാ ജഡ്ജിയ്ക്കു പോലും രക്ഷയില്ലാത്ത നാടായി കേരളം മാറിയോ..! വനിതാ ജഡ്ജി ചേംബറിൽ ഇരിക്കെ ഇവർക്കു നേരെ അശ്ലീല പരാമർശം നടത്തിയ അഭിഭാഷകന്റെ ഗുമസ്തനെതിരെ പൊലീസ് കേസെടുത്തു. വനിതാ ജഡ്ജി ജില്ലാ പൊലീസ് മേധാവി ജി.ജയദേവിനു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. കോടതിയിൽ അനാവശ്യമായി ബഹളമുണ്ടാക്കിയതിനെ പൊലീസുകാരൻ താക്കീത് ചെയ്തപ്പോഴാണ്, ജഡ്ജിയെ തുണിപൊക്കി കാണിക്കും എന്ന അശ്ലീല പരാമർശം ഇയാൾ നടത്തിയത്. വനിതാ ജഡ്ജിയുടെ പരാതിയിൽ പൊലീസ് കേസെടുത്തതോടെ പ്രതിയായ യുവാവ് മുങ്ങി.

അയർക്കുന്നം സ്വദേശിയും ഏറ്റമാനൂർ കോടതിയിലെ വക്കീൽ ഗുമസ്തനുമായ അനീഷിനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. രണ്ടു ദിവസം മുൻപായിരുന്നു കേസിനാസ്പദമായ സംഭവം.  കോടതിയിൽ കേസ് പരിഗണിക്കുന്നതിനിടെ അഭിഭാഷകർക്കും, ജഡ്ജിയ്ക്കും മാത്രം പ്രവേശന അധികാരമുള്ള കോടതിയുടെ വാതിലിൽ എത്തി ഇയാൾ കോടതിയ്ക്കുള്ളിലിരിക്കുന്ന ആളെ ഞൊട്ടി വിളിച്ചു. കോടതി നടപടികൾ പുരോഗമിക്കുന്നതിനിടെ അസ്വാഭാവികമായി പെരുമാറുകയും, ശബ്ദമുണ്ടാക്കുകയും ചെയ്ത അനീഷിനെ ജഡ്ജി നോട്ടത്തിലൂടെ താക്കീത് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സമയം ജഡ്ജിയ്‌ക്കൊപ്പമുണ്ടായിരുന്ന പൊലീസുകാരൻ അനീഷിനു സമീപമെത്തി ശബ്ദം ഉണ്ടാക്കരുതെന്നും, ജഡ്ജി തനിക്കെതിരെ നടപടിയെടുക്കുമെന്നും താക്കീത് ചെയ്തു. അനീഷിനെ ചേംബറിലേയ്ക്കു വിളിപ്പിച്ചാൽ എന്തുണ്ടാകുമെന്ന് അറിയാമല്ലോ എന്നായിരുന്നു പൊലീസുകാരന്റെ ചോദ്യം. എന്നാൽ, ഇതിന് തികച്ചും അശ്ലീലമായ മറുപടിയാണ് പ്രതി നൽകിയത്. എന്നെ ചേംബറിലേയ്ക്കു വിളിപ്പിച്ചാൽ ഞാൻ തുണിപൊക്കി കാണിക്കും , എന്നതായിരുന്നു അനീഷിന്റെ മറുപടി.

ചേംബറിൽ ഇരുന്ന ജഡ്ജി ഇതു കേട്ടു. തുടർന്ന് ഇവർ ഉടൻ തന്നെ രേഖാമൂലം പരാതി എഴുതി ജില്ലാ പൊലീസ് മേധാവിയ്ക്കു കൈമാറുകയായിരുന്നു. പരാതി ലഭിച്ച ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തുന്നതായി ഏറ്റുമാനൂർ പൊലീസിനു കൈമാറി. പരാതിയിൽ പൊലീസ് കേസെടുത്തതോടെ പ്രതിയായ അനീഷ് ഒളിവിൽ പോയി.

ചേംബറിൽ കോടതി നടപടികൾ നടക്കുന്നതിനിടെ വനിതാ ജഡ്ജിയോട് ഇത്തരത്തിൽ അഭിഭാഷക ക്ലർക്ക് തന്നെ പെരുമാറിയത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഇയാൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നതാണ് ആവശ്യം.