
എറണാകുളം: എറണാകുളം സൗത്ത് റയിൽവേ മേൽപ്പാലത്തിനു സമീപം ആക്രി ഗോഡൗണിൽ തീപിടിച്ചു.
തീപിടുത്തത്തിൽ ഗോഡൗണിലെ രണ്ടു ഗ്യാസ് സിലണ്ടറുകൾ പൊട്ടിത്തെറിച്ചു. ഗോഡൗണിനു സമീപത്തെ ലോഡ്ജിലെയും വീടുകളിലെയും താമസക്കാരെ ഒഴിപ്പിച്ചു.
ഗോഡൗണിലുണ്ടായിരുന്ന ആറ് ഇതരസംസ്ഥാന തൊഴിലാളികളെ അഗ്നിശമന സേന രക്ഷപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തീ നിയന്ത്രണവിധേയമെന്ന് അഗ്നിശമന സേന അറിയിച്ചു. സൗത്ത് റയിൽവേ സ്റ്റേഷനിൽ നിന്ന് ആലപ്പുഴ ഭാഗത്തേക്കുള്ള നിർത്തിവച്ച ട്രെയിൻ ഗതാഗതം രണ്ട് മണിക്കൂറിനുശേഷം പുനഃസ്ഥാപിച്ചു.
പുലർച്ചെ ഒരു മണിയോടെയാണ് ഗോഡൗണിൽ തീപിടുത്തമുണ്ടായത്.